സ്വന്തം ലേഖകൻ: ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.
കാറില്‍ തോക്കുമായി എത്തിയ അക്രമിയെ നേരിടുന്നതിനിടെ സുരക്ഷാ ജീവനക്കാരും അക്രമിയും തമ്മില്‍ വെടിവെപ്പുണ്ടാകുകയായിരുന്നു.
പെരുന്നാള്‍ ദിനമായ ഇന്നലെ വൈകീട്ട് 6.45ന് ആയിരുന്നു ആക്രമണം. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കോണ്‍സുലേറ്റ് താത്കാലികമായി അടച്ചതായും സൗദി അറിയിച്ചു.
യുഎസ് എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരിച്ച സെക്യൂരിറ്റി ഗാര്‍ഡിന്റെ കുടുംബത്തെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുശോചനം അറിയിച്ചു.
സംഭവത്തിൽ സൗദിയുടെ അന്വേഷണത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതായി യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2016ലും 2004ലും നടന്ന ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല