സ്വന്തം ലേഖകന്‍: പ്രമുഖ ബോളിവുഡ് നടന്‍ ജിതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തതായി അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിതേന്ദ്ര തന്നെ പീഡിച്ചുവെന്ന പരാതിയുമായി വന്നത് ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് അവരുടെ വെളിപ്പെടുത്തല്‍.
ഇവര്‍ ബുധനാഴ്ച ജിതേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ‘എനിക്ക് അന്ന് 18 വയസ്സായിരുന്നു. അയാള്‍ക്ക് 28 വയസ്സും. ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തത്. പണവും സ്വാധീനവും ഒരുപാടുള്ള അയാള്‍ക്കെതിരെ അന്ന് ഞാന്‍ ഒന്നും ചെയ്തില്ല.
പ്രധാനകാരണം മറ്റൊന്നായിരുന്നു. ജിതേന്ദ്ര എന്നെ ഉപദ്രവിച്ച വിവരം എന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഹൃദയം തകര്‍ന്ന് മരിച്ചേനെ. അതുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. കാരണം ആ സംഭവം എന്റെ മനസ്സില്‍ ഏല്‍പിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല,’ അവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല