സ്വന്തം ലേഖകന്‍: ബില്‍ ഗേറ്റ്‌സിനെ വീഴ്ത്തി ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി, പക്ഷെ ഏതാനു മണിക്കൂര്‍ നേരം മാത്രം. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണിന്റെ ഉടമയാണ് ബെസോസ്. 2013 മേയ് മുതല്‍ ബില്‍ ഗേറ്റ്‌സ് കൈയടക്കിവച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയാണ് ബെസോസ് സ്വന്തമാക്കിയത്.
ഫോബ്‌സ് മാസികയും ബ്ലൂംബെര്‍ഗും ചേര്‍ന്ന് സൂക്ഷിക്കുന്ന ലോക സമ്പന്നരുടെ തത്സമയ പട്ടികയിലാണ് ബെസോസ് ഏതാനും മണിക്കൂര്‍ നേരത്തേക്ക് ഒന്നാമനായത്. വ്യാഴാഴ് പുലര്‍ച്ചയോടെ ആമസോണ്‍ ഡോട് കോമിന്റെ ഓഹരികള്‍ക്ക് 1.8 ശതമാനം വിലകൂടിയതാണ് 51കാരനായ ജെഫിനെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുതിയ കണക്ക് പ്രകാരം 9070 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് ബെസോസിനുള്ളത്. ആമസോണിന്റെ ഓഹരികള്‍ക്ക് വിലകൂടിയതാണ് ബെസോസിനെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കിയതെങ്കില്‍ ഓഹരികളുടെ വില ഇറങ്ങിയതോടെ ബെസോസ് വീണ്ടും രണ്ടാമനാകുകയുംച ചെയ്തു. 1.8 ശതമാനം വര്‍ധനവാണ് ആമസോണിന്റെ ഓഹരികള്‍ക്കുണ്ടായത്. മാധ്യമ സ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല