സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി, പൊങ്കലിന് ജെല്ലിക്കെട്ടില്ലാതെ തമിഴ് മക്കള്‍. വിലക്കിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ പൊങ്കലിന് മുന്‍പ് തീര്‍പ്പാക്കണമെന്ന് ആവശ്യം കോടതി നിരസിച്ചു. ഉത്തരവ് പാസാക്കാന്‍ കോടതിയോട് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും കേടതി നിരീക്ഷിച്ചു.
കോടതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ഹര്‍ജി നിരസിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. വിധിന്യായം തയ്യാറാണെങ്കിലും ശനിയാഴ്ചയ്ക്കുള്ളില്‍ വിധി പറയാന്‍ കഴിയില്ല.
ഇത്തവണ പൊങ്കലിന് ജെല്ലിക്കെട്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശനിയാഴ്ച്ക്കുള്ളില്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ഈ പാരമ്പര്യ ആചാരം നിലനിര്‍ത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് വിധിയോട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികരിച്ചു. കോടതി നിലപാട് മാറ്റമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് സി.ആര്‍ സരസ്വതി പറഞ്ഞു. ഹൃദയശൂന്യമായ വിധിയാണിതെന്ന് ഡി.എം.കെ പ്രതികരിച്ചു.
മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ പേരിലാണ് 2014ല്‍ കോടതി ജെല്ലക്കെട്ടി നിരോധിച്ചത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളിയിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പൊങ്കലിനു ജെല്ലിക്കെട്ടു നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായി.
ജെല്ലിക്കെട്ടിനു വേണ്ടി തമിഴ്‌നാട്ടില്‍ വ്യാപകമായി സമരങ്ങള്‍ തുടരുകയാണ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിഎംകെയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും. ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിച്ച പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെയും വ്യാപകമായ പ്രതിഷേധം അലയടിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല