സ്വന്തം ലേഖകന്‍: താനും ലൈംഗിക പീഡനത്തിന് ഇരയായതായി തുറന്നു പറഞ്ഞ് ഗായികയും ഹോളിവുഡ് നടിയുമായ ജെനിഫര്‍ ലോപസ്. ഒരു ഒഡിഷനു ചെന്നപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണു ജെനിഫര്‍ വെളിപ്പെടുത്തിയത്.
മാറിടം നഗ്‌നമാക്കാന്‍ ആവശ്യപ്പെട്ടെന്നും കടുത്തഭാഷയില്‍ നിരസിച്ചെന്നുമാണു താരം പറഞ്ഞത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ ലൈംഗികാപവാദത്തില്‍പ്പെട്ടതിനു പിന്നാലെ, ലൈംഗിക പീഡനത്തെപ്പറ്റി തുറന്നുപറച്ചിലിനായി രൂപംകൊണ്ട മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുകയാണു ലോപസിന്റെ വെളിപ്പെടുത്തലും.
ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണു നടി പഴയ അനുഭവം തുറന്നുപറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല