ലേബര്‍ പാര്‍ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ജെറമി കൊര്‍ബിന്‍ ഉജ്ജ്വല വിജയം നേടി. നാലേകാല്‍ ലക്ഷത്തോളം വരുന്ന ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ബാലറ്റ് പേപ്പര്‍ വഴിയും പങ്കെടുത്ത തെരഞ്ഞെടുപ്പിലാണ് ജെറമി കൊര്‍ബിന്‍ 59 % വോട്ടുകള്‍ നേടിക്കൊണ്ട് ചരിത്ര വിജയം നേടിയത്. ടോം വാട്‌സണാണ് കൊര്‍ബിന്റെ സഹായിയായി പ്രവര്‍ത്തിക്കേണ്ട ഉപനേതാവിന്റെ പദവിയില്‍.
ആന്‍ഡി ബര്‍ണ്‍ഹാം, ഇവറ്റ് കൂപ്പര്‍, ലിസ് കെണ്‍ഡാല്‍ എന്നിവരായിരുന്നു മത്സര രംത്തുണ്ടായിരുന്ന മറ്റ് നേതാക്കള്‍. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് യു കെ യിലെ ട്രേഡ് യൂണിയനുകള്‍ എല്ലാം കൂടിചേര്‍ന്ന് രൂപീകരിച്ച ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ വലതുപക്ഷ നയങ്ങള്‍ നടപ്പാക്കുന്നു എന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ കൊര്‍ബിന്റെ വിജയത്തിന്റെ ഏറെ പ്രാധാന്യമുണ്ട്.
കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയെ കൂടുതല്‍ വലതുപക്ഷ വല്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ ലേബര്‍ പാര്‍ട്ടി അംഗങ്ങളില്‍നിന്നും കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയായിരുന്നു കൊര്‍ബിന്റെ നോമിനേഷന്‍.
ജൂണില്‍ മത്സരരംഗത്തേക്കുള്ള നോമിനേഷന്‍ അവസാനിപ്പിക്കാന്‍ ഒരു മണിക്കൂര്‍മാത്രം അവസാനിക്കെയായിരുന്നു മത്സരിക്കാന്‍ ആവശ്യമായ 35 അംഗങ്ങളുടെ പിന്തുണ കൊര്‍ബിന് ലഭിച്ചത്. പിന്നീട് മാധ്യമങ്ങളടക്കം കൊര്‍ബിന്റെ വിജയം പ്രവചിക്കുന്ന നിലയിലേക്ക് അദ്ദേഹത്തിനുള്ള പിന്തുണ വളരുകയായിരുന്നു.ജെറേമി കൊര്‍ബിന്‍ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുന്നത് പാര്‍ട്ടി നേതൃത്വം അങ്കലാപ്പിലാപ്പോടെയായിരുന്നു വീക്ഷിച്ചത്. കൊര്‍ബിനെതിരെ മുന്‍ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ടോണി ബ്ലെയര്‍ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല