സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍; പരിസ്ഥിതി സൗഹൃദ തൊഴിലുകള്‍ക്ക് മുന്‍ഗണന; ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ജെറമി കോര്‍ബിന്‍. ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായ ജെറമി കോര്‍ബിന്റെ പ്രഖ്യാപനങ്ങള്‍. ബ്രിട്ടനിലെ ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് പാര്‍ട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ ഇരുപതിനായിരത്തിലധികം വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിച്ച് കൂടുതല്‍ പരിതിസ്ഥിതി സൗഹൃദ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഏകദേശം ഇരുപതിനായിരത്തിലധികം വിന്‍ഡ് ടര്‍ബൈനുകള്‍ അധികമായി സ്ഥാപിക്കാനാണ് കോര്‍ബിന്റെ നിര്‍ദ്ദേശം. ഇതുവഴി അധികമായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
ഏകദേശം നാല് ലക്ഷത്തിലധികം വീടുകളില്‍ റിട്രോ ഫിറ്റിങ് ഇന്‍സുലേഷന്‍ നടത്താനാണ് ലേബര്‍ പാര്‍ട്ടി പദ്ധതിയിടുന്നതെന്നും കോര്‍ബിന്‍ പറഞ്ഞു. സാധ്യമായ എല്ലാ വീടുകളുടെയും മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുക തുടങ്ങിയവയും പ്രധാന നിര്‍ദ്ദേശങ്ങളില്‍പ്പെടുന്നു. എന്നാല്‍ ബ്രിട്ടനിലെ കല്‍ക്കരി ഖനികള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് കോര്‍ബിന്‍ നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. വന്‍തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് നയംമാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല