എന്‍എച്ച്എസിനെക്കുറിച്ചുള്ള നിര്‍ണായകമായ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് മുക്കിയെന്ന് ആരോപണം. മുന്‍ മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ മേധാവിയും ടോറി അംഗവുമായ സ്റ്റുവര്‍ട്ട് റോസ് തയാറാക്കിയ റിപ്പോര്‍ട്ട് ജെറമി ഹണ്ട് കമ്മീഷന്‍ ചെയ്തതാണ്. എന്നിട്ടും അത് ജനങ്ങളിലേക്ക് എത്താതെ മാറ്റിവെയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ വര്‍ഷം കമ്മറ്റിയുടെ ചെയര്‍മാനായിരുന്ന സാറാ വൊളാസ്റ്റണ്‍ പറഞ്ഞു.
എന്‍എച്ച്എസ് മാനേജ്‌മെന്റ് സംവിധാനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന റിപ്പോര്‍ട്ടാണിതെന്ന് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍എച്ച്എസ് ക്യാംപെയിനിംഗ് വിഷയമാകും എ്ന്ന് മുന്നില്‍ കണ്ട് ജെറമി ഹണ്ട് മനപ്പൂര്‍വം റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരിക്കുന്നതായാണ് ആരോപണം.
ജെറമി ഹണ്ടി്‌ന മുന്‍പ് ആരോഗ്യ സെക്രട്ടറിയായിരുന്ന ആന്‍ഡ്രു ലാന്‍സ്ലെ എന്‍എച്ച്എസില്‍ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളാണ് ട്രസ്റ്റിനെ പടുകുഴിയില്‍ ചാടിച്ചതെന്ന പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഉള്ളതായി സൂചനയുണ്ട്. തന്റെ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പൂഴ്ത്തി വെച്ചിരിക്കുന്നതില്‍ സ്റ്റുവര്‍ട്ട് റോസിന് അമര്‍ഷമുണ്ടെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
അതേസമയം സ്റ്റുവര്‍ട്ട് റോസിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് ആരോഗ്യ മന്ത്രാലയം കൃത്യമായ തിയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ പ്രതികരണം. അതേസമയം പൊതുതാല്‍പര്യം കണക്കിലെടുത്ത് ആ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് വൊളാസ്റ്റന്‍ ഒബ്‌സെര്‍വറിനോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല