ഡോക്ടര്‍മാര്‍ക്ക് സപ്തദിന ജോലി ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. വീക്കെന്‍ഡ് വര്‍ക്കിംഗിന് ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്ന തന്റെ ദൗത്യത്തില്‍നിന്ന് വിട്ടുനിന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നടപടിയെ ഇന്ന് നടക്കുന്ന പ്രസംഗത്തില്‍ ജെറമി ഹണ്ട് അപലപിക്കും.
ബിഎംഎയുമായുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തീരുമാനമാകാതെ അലസിപിരിഞ്ഞിരുന്നു. സെപ്തംബര്‍ വരെയാണ് ഹണ്ട് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. എന്നിട്ടും തീരുമാനമായില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളെക്കുറിച്ചും ഹണ്ട് ചിന്തിക്കുന്നുണ്ട്.
നിലവിലെ കണ്‍സല്‍ട്ടന്റ് കോണ്‍ട്രാക്ട് പ്രകാരം സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് വീക്കെന്‍ഡ് ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്ക്കാം. എന്നാല്‍, നോണ്‍ എമര്‍ജന്‍സി സാഹചര്യങ്ങളില്‍ മാത്രമാണിത്. അടിയന്തിര സാഹചര്യമുണ്ടായാല്‍ എല്ലാവരും ജോലിക്ക് ഹാജരാകണം.
അതേസമയം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണല്‍സിനും അധിക ജോലിഭാരം നല്‍കുമെന്ന ആക്ഷേപത്തെ തുടര്‍ന്ന് ബിഎംഎ ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല