സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സുന്ദരനായ കുറ്റവാളി ജയില്‍ മോചിതനായി, ഇനി തിരക്കുപിടിച്ച മോഡല്‍. കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും സുന്ദരനായി സാമൂഹ്യ മാധ്യമങ്ങളില്‍ കുറ്റവാളി ജെറമി മീക്‌സാണ് മോഡലിംഗ് രംഗത്തേക്ക് ചുവടു വക്കുന്നത്. അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ മീക്‌സിന് മോചിതനായതിന് തൊട്ടുപിന്നാലെ മോഡലിംഗ് കരാറും എത്തി.
ഹൃദയം കവരുന്ന ചൂടന്‍ സുന്ദരനെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ വര്‍ഷം ലോകം മുഴുവനുമുള്ള സുന്ദരികള്‍ പിന്നാലെ കൂടിയതോടെയാണ് ജെറമി താരമായത്. അനധികൃതമായി തോക്ക് കൈവശം വെച്ചതിന് 2015 ഫെബ്രുവരിയില്‍ 27 മാസം തടവിന് ശിക്ഷിക്കപ്പെട്ടായിരുന്നു ജറമി അഴിക്കുള്ളിലായത്.
മോചിതനായതിന് പിന്നാലെ മോഡലിംഗ് ഏജന്‍സി എടുത്ത ചിത്രം ഇന്‍സ്റ്റാഗ്രാം പേജില്‍ എത്തുകയും ചെയ്തു. വൈറ്റ് ക്രോസ് മാനേജ്‌മെന്റാണ് മീക്‌സിന് രണ്ടാം ജീവിതം നല്‍കുന്നത്.
മുപ്പതുകാരനായ മീക്‌സിന്റെ ചിത്രം കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയിലെ സ്‌റ്റോക്ടണ്‍ പോലീസാണ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
ഡ്രീമി മക് മഗ്‌ഷോട്ട് എന്ന് പേരുള്ള മീക്‌സ് പെട്ടെന്ന് തന്നെ വൈറലായി മാറി. സ്ത്രീകളുടെ മനം കവര്‍ന്ന ചിത്രത്തിന് അനേകരാണ് കമന്റ് ചെയ്തത്. ജയില്‍ ശിക്ഷയ്ക്ക് പുറമേ 500 മണിക്കൂര്‍ മാനസീക ചികിത്സയ്ക്ക് പുറമേ 100 ഡോളര്‍ പിഴയും ഇട്ടിരുന്നു. അമേരിക്കയിലെ കൊടുംകുറ്റവാളിയായ ക്രിപ്‌സിന്റെ സംഘാംഗമായിരുന്ന മീക്‌സിന് ഇപ്പോള്‍ സംഘവുമായി ഒരു ബന്ധവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല