സ്വന്തം ലേഖകൻ: മഞ്ഞ് നീക്കുന്ന യന്ത്രം ശരീരത്തിലേക്ക് പാഞ്ഞു കയറി നടൻ ജെറേമി റെന്നർക്ക് ഗുരുതര പരുക്കേറ്റത് ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയാണ്.
ശരീരത്തിലെ 30 എല്ലുകളാണ് ആ അപകടത്തിൽ ഒടിഞ്ഞതെന്ന് റെന്നെർ വ്യക്തമാക്കി. കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള സ്നേഹബന്ധം പോലെ തന്നെ ഈ മുറിഞ്ഞ എല്ലുകളും ഒന്നാകുകയും കൂടുതൽ ശക്തമാകുകയും ചെയ്യുമെന്ന് ജെറെമി എഴുതി. ഫിസിയോതെറാപ്പി ചെയ്യുന്ന ചിത്രത്തോടൊപ്പമായിരുന്നു കുറിപ്പ്. ആരാധകർക്കും താരം നന്ദി പറഞ്ഞു. നെഞ്ചിനും എല്ലുകൾക്കുമായിരുന്നു പരുക്ക്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരുദിവസത്തിനുശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അവഞ്ചേഴ്സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ജെറെമി റെന്നെർ. ദ് ടൗണ്‍’, ‘മിഷന്‍ ഇംപോസിബിള്‍’, ‘അമേരിക്കന്‍ ഹസില്‍’, ’28 വീക്ക്‌സ് ലേറ്റര്‍’ തുടങ്ങിയവയാണ് റെന്നെറുടെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍. 2021ൽ റിലീസ് ചെയ്ത ബാക് ഹോം എഗെയ്ൻ എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല