ലണ്ടന്‍: ബിഗ് സൊസൈറ്റിയുടെ യഥാര്‍ത്ഥ സ്ഥാപകന്‍ ജീസസാണെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രസ്താവന വിവാദമാകുന്നു. കാമറൂണിന്റെ പ്രസ്താവനയെ ഞെട്ടലോടെയാണ് ക്രിസ്ത്യാനികളില്‍ പലരും സ്വീകരിച്ചത്. മതപുരോഹിതന്‍മാരെയും, ചാരിറ്റികളെയും, രാഷ്ട്രീയ നേതാക്കന്‍മാരെയും ഈ പ്രസ്താവന ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
ടോറികളുടെ താല്‍പര്യത്തിനുവേണ്ടി യേശുദേവനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് കാമറൂണിനെ പരിഹാസ്യനും കുറ്റക്കാരനുമാക്കിയിരിക്കുകയാണെന്ന് ലേബര്‍ എം.പിയുടെ മുന്‍ ആംഗ്ലികന്‍ വികാരിയുമായ ക്രിസ് ബ്രൈന്റ് പറഞ്ഞു. വന്‍തോതിലുള്ള സേവനങ്ങളുടെ വെട്ടിച്ചുരുക്കലിന് മറയിടാനാണ് ഇതുവഴി അദ്ദേഹം ശ്രമിക്കുന്നതെന്നും ബ്രൈന്റ് കുറ്റപ്പെടുത്തി.
2,000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുദേവനാണ് ബിഗ് സൊസൈറ്റി സ്ഥാപിച്ചതെന്ന് പറയുന്നത് വളരെ ശരിയാണെന്നാണ് കാമറൂണ്‍ പുരോഹിതന്‍മാരോട് പറഞ്ഞത്. തങ്ങള്‍ ഈ പുതിയ ആശയം ഇവിടെ കൊണ്ടുവന്നു എന്നത് തെറ്റാണ്. ജനങ്ങള്‍ വ്യക്തിയായും, കുടുംബമായും, സാമുദായികമായും, സംഘടനാപരമായും, പള്ളിയായും, മുന്നോട്ടു പോകുന്നതും അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നതും നമ്മുടെ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. അങ്ങനെ അവര്‍ പാവങ്ങളും, പണക്കാരുമാവുന്നു. സമൃദ്ധിയും മാഹാത്മ്യവുമുള്ള സമൂഹമാകുന്നു. അതിലും കൂടുതല്‍ നാം ചെയ്താല്‍ അത് മഹത്തരമല്ലേ? കാമറൂണ്‍ പറഞ്ഞു.
കാമറൂണിന്റെ വെട്ടിച്ചുരുക്കല്‍ നയം പാവപ്പെട്ടവരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന് യേശുവിന്റെ പിന്തുണ നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും എക്ലീസിയയുടെ ഡയറക്ടര്‍ ജൊനാതന്‍ ബാര്‍ട്ട്‌ലെ കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല