സന്ദര്‍ലാന്‍ഡ്: ജീവിതത്തില്‍ യേശുവിന്റെ സാക്ഷ്യം വഹിക്കാന്‍, ആത്മാവിന്റെ ശക്തിയാല്‍ നിറയാന്‍ ജീവിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കാന്‍ ലോകത്തില്‍ യുവജനങ്ങളുടെ ചാലക ശക്തിയായി തീര്‍ന്ന ജീസസ് യൂത്ത് എന്ന നവോത്ഥാന പ്രസ്ഥാനം നയിക്കുന്ന കുട്ടികളുടെ ധ്യാനം സെന്റ് ജോസഫ്സ് ചര്‍ച്ച് സന്ദര്‍ലാന്‍ഡില്‍ തുടങ്ങി.
സീറോ മലബാര്‍ ചാപ്ലിന്‍ ബഹു. സജി തോട്ടത്തില്‍ അച്ചന്റെ നേതൃത്വത്തില്‍ ധാരാളം കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം കുട്ടികളില്‍ സമൂലമായ പരിവര്‍ത്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ പതിനഞ്ച് ഞായറാഴ്ച ധ്യാനം അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല