സന്ദര്‍ലാന്‍ഡ്: ജീവിതത്തിന്റെ അര്‍ഥങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ പായുന്ന യുവത്വത്തിന് പുതിയ അര്‍ഥം കണ്ടെത്തി കൊടുക്കുന്ന കത്തോലിക്കാ യുവജന പ്രസ്ഥാനമായ, ലോകമെമ്പാടും പരന്നു കിടക്കുന്ന ജീസസ് യൂത്ത് തങ്ങള്‍ക്ക് കിട്ടിയ ദൈവാനുഭവം മറ്റുള്ളവര്‍ക്ക് പങ്കുവെച്ചു കൊണ്ട് ദൈവ മഹത്വം പ്രഘോഷിക്കുന്നു.
സന്ദര്‍ലാന്‍ഡിലും പരിസര പ്രദേശത്തുമുള്ള ധാരാളം യുവജനങ്ങള്‍ പങ്കെടുത്ത ഈ ധ്യാനത്തിന് നേതൃത്വം കൊടുത്തത് സെന്‍. ജോസഫ്സ് പ്രെയര്‍ ഗ്രൂപ്പ് ആണ്. ക്രിസ്തു ചൈതന്യം ജീവിതത്തില്‍ ഉടനീളം ഉണ്ടാകുമെന്ന പ്രതിജ്ഞയോടെ മൂന്നു ദിവസം നീണ്ടുനിന്ന ധ്യാനം ഏപ്രില്‍ പതിനഞ്ച് ഞായറാഴ്ച അവസാനിച്ചു.
ധ്യാനത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍ നന്ദി പറഞ്ഞു. ജീവിതത്തില്‍ എപ്പോഴും ക്രൈസ്തവ മൂല്യങ്ങള്‍ പാലിച്ചു ജീവിക്കാന്‍ കുട്ടികള്‍ രൂപപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല