അമേരിക്കയും ക്യൂബയും തമ്മിലുള്ള മഞ്ഞുരുക്കത്തിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ വെളിവാകുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നും ക്യൂബയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതായി ജെറ്റ്ബ്ലൂ അറിയിച്ചു. ആഴ്ച്ചയില്‍ ഒന്നായിരിക്കും ജെറ്റ് ബ്ലൂവിന്റെ വിമാനം ന്യൂയോര്‍ക്കില്‍നിന്ന് ക്യൂബയിലേക്ക് പറക്കുക. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയ ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ പുരോഗതിയാണ് ഇത്.
ഈ റൂട്ടിലെ രണ്ടാമത്തെ ഡയറക്ട് ഫ്‌ളൈറ്റായിരിക്കുമിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ഡയറക്ട് ഫ്‌ളൈറ്റ് ആരംഭിച്ചിരുന്നതായി മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ആദ്യമായിട്ടാണ് ക്യൂബയിലേക്ക് സര്‍വീസ് നടത്തുന്നതെങ്കിലും ക്യൂബക്കാര്‍ക്ക് ജെറ്റ്ബ്ലൂവിനെ നേരത്തെ പരിചയമുണ്ട്. മിയാമി-ടാമ്പ-ഫ്‌ളോറിഡ റൂട്ടില്‍ 2011 മുതല്‍ ജെറ്റ് ബ്ലൂ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
അതേസമയം അമേരിക്കന്‍ പൗരന്മാര്‍ക്ക് ലെഷര്‍ ട്രിപ്പിനായി ക്യൂബയിലേക്ക് പോകുന്നതിന് ഇപ്പോഴും വിലക്കുണ്ട്. നേരത്തെ ഉണ്ടായിരുന്ന ചില നിയന്ത്രണങ്ങള്‍ ഒബാമ സര്‍ക്കാര്‍ എടുത്തു കളഞ്ഞെങ്കിലും ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. നേരത്തെ സര്‍ക്കാരിന്റെ ലൈസന്‍സ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റം വരണമെങ്കില്‍ യുഎസ് കോണ്‍ഗ്രസ് ക്യൂബയിലേക്കുള്ള ടൂറിസം നിയമവിധേയമാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല