സ്വന്തം ലേഖകന്‍: പാരിസിലെ പഞ്ചക്ഷത്ര ഹോട്ടലിന് വന്‍ കവര്‍ച്ച; മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് 30 കോടിയുടെ ആഭരണങ്ങള്‍. പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന മോഷ്ടാക്കള്‍ 30 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവം.
മോഷ്ടാക്കളില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയതായാണ് വിവരം. രണ്ടുപേര്‍ പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു. പിടിയിലായവരില്‍നിന്ന് മോഷണ വസ്തുക്കള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഹോട്ടലിലേക്ക് കടന്ന അഞ്ചംഗ അക്രമിസംഘം ജനല്‍ച്ചില്ലുകളും അലമാരകളും ഉള്‍പ്പെടെയുള്ളവയുടെ ചില്ലുകള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മോഷണം നടത്തിയത്. ഭീകരാക്രമണമാണെന്ന ധാരണയില്‍ ഹോട്ടലിലുണ്ടായിരുന്ന ആളുകള്‍ രഹസ്യസ്ഥലങ്ങളില്‍ അഭയം തേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല