സ്വന്തം ലേഖകന്‍: ജാര്‍ഖണ്ഡ് ആശുപത്രിയില്‍ അനാഥയായ രോഗിക്ക് വെറും തറയില്‍ ഭക്ഷണം വിളമ്പിയ സംഭവം, വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ തറയിലാണ് രോഗിക്ക് ഭക്ഷണം വിളമ്പിയത്. സ്ത്രീ തറയില്‍ ഭക്ഷണം വിളമ്പുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍ അവര്‍ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും അതിനാലാണ് തറയില്‍ ഭക്ഷണം വിളമ്പിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ കൈയില്‍ മുറിവേറ്റ് ചികിത്സയില്‍ കഴിയുന്ന പല്‍മതി ദേവി എന്ന സ്ത്രീയ്ക്കാണ് വാര്‍ഡിലെ പരിചാരകര്‍ വെറും നിലത്ത് ചോറും പരിപ്പും മറ്റ് കറികളും വിളമ്പിയത്. ദൈനിക് ഭാസ് എന്ന പത്രമാണ് സംഭവം പുറംലോകത്ത് എത്തിച്ചത്.
നിലത്ത് വിളമ്പിയെങ്കിലും നിവൃത്തികേട് കൊണ്ടാണ് അവര്‍ ഭക്ഷണം കഴിച്ചത്. ചിത്രം പുറത്ത് വന്നതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആശുപത്രി സന്ദര്‍ശിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല