1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2022

സ്വന്തം ലേഖകൻ: ജാർഖണ്ഡിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. കുതിരക്കച്ചവട ഭീഷണി ഭയന്ന് കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രണ്ടു ബസുകളിലായി ഛത്തീസ്ഗഡിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വസതിയിൽ യോഗം ചേർന്ന ശേഷമാണ് എംഎൽഎമാരെ മാറ്റുന്നത്.

ചില എംഎൽഎമാർ ബാഗുകളുമായാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അനധികൃത ഖനനകേസിൽ കുറ്റക്കാരനായ ഹേമന്ത് സോറനെ എംഎൽഎപദവിയിൽ നിന്ന് അയോഗ്യനാക്കണമെന്ന നിർദേശത്തിൽ ഗവർണർ ഇന്ന് തീരുമാനമെടുത്തേക്കും.

തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്ഭവന് കൈമാറിയ ഉത്തരവ് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ സോറൻ മുഖ്യമന്ത്രിപദവി ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. മന്ത്രിസഭയും രാജിവച്ചേക്കും. അതേസമയം, ആറുമാസത്തിനുള്ളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സോറന് മത്സരിക്കാനും കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.