1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2018

സ്വന്തം ലേഖകന്‍: തൂപ്പുകാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ കളക്ടറും, എഞ്ചിനീയറും, ഡോക്ടറും ഒരുമിച്ചെത്തിയപ്പോള്‍; വൈറലായി ജാര്‍ഖണ്ഡിലെ ഒരു വിരമിക്കല്‍. രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ വിരമിക്കല്‍ ചടങ്ങിനെത്തിയവരാണ് അതിഥികളെ കണ്ട് ഞെട്ടിയത്. സുമിത്രാ ദേവിയെ യാത്രയപ്പിന് എത്തിയ ഒരു പ്രധാന വ്യക്തി ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാറായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട കാഴ്ചക്കാര്‍ വീണ്ടും ഞെട്ടി.

അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ക്ക് വേണ്ടി അമ്മ ഏറെ കഷ്ടപ്പെട്ടു. ഞങ്ങളെ തളരാതെ അവര്‍ കാത്തു. എപ്പോഴും പഠിക്കാനായി കഠിനാധ്വാനം ചെയ്യാന്‍ അവര്‍ ഊര്‍ജ്ജം തന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഓഫീസര്‍മാരായി ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നത്.’

രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാ ദേവിയുടെ മൂത്ത മകന്‍ വീരേന്ദ്ര കുമാര്‍ റെയില്‍വെ എഞ്ചിനീയര്‍, രണ്ടാമന്‍ ധീരേന്ദ്ര കുമാര്‍ ഡോക്ടര്‍, ഇളയമകന്‍ മഹേന്ദ്രകുമാര്‍ കലക്ടര്‍ എന്നിങ്ങനെ ഉയര്‍ന്ന നിലകളിലാണെന്ന് പലരും അറിയുന്നതുതന്നെ അപ്പോഴാണ്. എല്ലാവരെയും പഠിപ്പിച്ച് ഉയര്‍ന്ന നിലയിലെത്തിച്ചത് തൂപ്പുജോലിയില്‍ നിന്നുകിട്ടുന്ന വരുമാനത്തില്‍ നിന്ന്.

ഇതോടെ സുമിത്രാ ദേവിറ്റും മക്കളും സമൂഹ മാധ്യമങ്ങളില്‍ താരങ്ങാളുകയും ചെയ്തു. അവരുടെ വിരമിക്കല്‍ ചടങ്ങില്‍ തങ്ങളെ പഠിപ്പിക്കാനും വളര്‍ത്താനും അമ്മ സഹിച്ച ത്യാഗങ്ങളെ കുറിച്ച് മക്കള്‍ സംസാരിച്ചപ്പോള്‍ സുമിത്രാ ദേവി സന്തോഷം കൊണ്ട് കരയുകയായിരുന്നു. തുപ്പ് ജോലിയില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെയെല്ലാം വളര്‍ത്തി പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കിയത്. അത് കൊണ്ട് അമ്മ ഈ ജോലി ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് മഹീന്ദ്ര കുമാര്‍ പറഞ്ഞു.

എല്ലാ മക്കളും ഉയര്‍ന്ന നിലയിലെത്തിയിട്ടും സുമിത്ര ഈ ജോലിയില്‍ തുടര്‍ന്നു. അമ്മയുടെ ജോലിയില്‍ അഭിമാനമുള്ള മക്കളുള്ളപ്പോള്‍ എന്തിനാ ജോലി ഉപേക്ഷിക്കണമെന്ന് സുമിത്രാദേവി ചോദിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി രാജ്രപ്പ മുനിസിപ്പാലിറ്റിയില്‍ തൂപ്പുകാരിയായി ജോലി ചെയ്യുന്ന സുമിത്ര കഴിഞ്ഞ ദിവസം വിരമിച്ചു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.