1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2012

സാബു ചൂണ്ടക്കാട്ടില്‍

ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററില്‍ നിര്യാതനായ കോതമംഗലം ഊന്നുകല്‍ സ്വദേശി ജിബി മാത്യുവിന്റെ മൃതദേഹം വ്യാഴാഴ്ച മാഞ്ചസ്റ്ററില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകീട്ട് ഏഴ് മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലിയും നടക്കും. ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പരേതന്റെ ആത്മശാന്തിക്കായുള്ള തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജിബി മാത്യു മരിച്ചത്. മാഞ്ചസ്റ്ററിലെ എംആര്‍ഐ ആശുപത്രി ജീവനക്കാരനായിരുന്ന ജിബിക്ക് രണ്ടാഴ്ച മുന്‍പാണ് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. അതിരമ്പുഴ ഐക്കരക്കുന്നേല്‍ അമ്രാന്‍ ജിബിയുടെ ഭാര്യ. രണ്ടര വയസുകാരന്‍ ഡൊണാള്‍ഡ് ഏക മകനാണ്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ജിബിയെ മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെങ്കിലും തുടര്‍ ചികിത്സയോ പരിശോധനകളോ ആശുപത്രി അധികൃതര്‍ നടത്തിയില്ല എന്ന് പരാതിയുണ്ട്. ഇതിനെതിരേ പരാതി നല്‍കുമെന്ന് ജിബിയുടെ ഭാര്യ പറഞ്ഞു. മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷനുകളും ഫാ.സജി മലയില്‍ പുത്തന്‍പുരയുടെയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.