1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2019

സ്വന്തം ലേഖകൻ: ജിദ്ദ – കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം 27 മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

ഹജ്ജിന് ശേഷം കോഴിക്കോട് – ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത മൂലം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നീണ്ടുപോകാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ കൊച്ചി-ജിദ്ദ സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വ്വീസുകള്‍ റദ്ധാക്കി കോഴിക്കോട് സര്‍വ്വീസ് പുനരാരംഭിക്കുവാനാണ് നീക്കം.

ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നതായായും സൂചനയുണ്ട്. അടുത്ത മാസം 27ന് ഞായറാഴ്ച രാത്രി 11.15ന് ജിദ്ദയില്‍ നിന്ന് ആദ്യ വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടും. തിരിച്ച് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് വേകുന്നേരം 5.55ന് ജിദ്ദയിലേക്ക് പറക്കും.

ശേഷം 29ന് ചൊവ്വാഴ്ച ഇതേ സമയത്താണ് അടുത്ത വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെടുക. ടിക്കറ്റ് ബുക്കിംഗ് അടുത്ത മാസം 10ന് ആരംഭിച്ചേക്കുമെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമന്നുമാണ് അനൗദ്യോഗിക വിവരം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.