ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ഓസ്‌ട്രേലിയന്‍ സ്ത്രീ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. അഞ്ചും ഏഴും വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാകുന്നതിനായി അവരുപേക്ഷിച്ചത്. 26കാരിയായ ജാസ്മിന മിലോവാനോവാണ് ഈ കൊടും ക്രൂരത കാണിച്ചത്.
മെല്‍ബണില്‍ ജിഹാദി ബ്രൈഡിനെ തരപ്പെടുത്തുന്ന സെഹ്‌റ ദമാനുമായി ഇവര്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ പ്രലോഭനത്തിലാണ് ജാസ്മിന വീടു വിട്ടിറങ്ങിയത്. ഇവര്‍ സിറിയയിലേക്ക് കടന്നതായാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഏറെ നാളായി ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് ജിഹാദി ബ്രൈഡുകളെ വശീകരിക്കലാണ് ദമാന്‍. സിറിയയില്‍ കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ വിദവയാണ് ഇവര്‍.
ഈ മാസം ആദ്യത്തോടെയാണ് ഇവര്‍ വീടുവിട്ട് പോകുന്നത്. ഇനി മടങ്ങി വരില്ലെന്ന് ഇവരുടെ കുട്ടികളെ നോക്കുന്ന ആയയെ വിളിച്ച് അറിയിച്ചു. എന്നാല്‍ ഇവരെ കാണാനില്ലെന്ന് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് ജിഹാദി ബ്രൈഡ് റിക്രൂട്ടറുമായി ബന്ധമുണ്ടെന്ന് അറിയുന്നത്. ജാസ്മി സിറിയയില്‍ എത്തിയെന്ന് പറയുന്നത് അവരുടെ ഭര്‍ത്താവാണ്. താന്‍ സിറിയയിലാണെന്ന് ജാസ്മിന മെസേജ് ചെയ്തതായാണ് ഇയാള്‍ പറയുന്നത്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇയാള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല