ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ബ്രിട്ടണിലേക്ക് പോയ ബ്രിട്ടീഷ് സ്‌കൂള്‍ പെണ്‍കുട്ടികളെ തീവ്രവാദികള്‍ സ്‌പെഷ്യല്‍ മിഷനായി പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ഐഎസില്‍നിന്ന് കൂറുമാറിയ ഒരാളാണ് ഇക്കാര്യം പറഞ്ഞതെന്ന് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഷമീമാ ബീഗം, കദീസാ സുല്‍ത്താനാ, അമീറാ അബേസ് എന്നിവര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് യുകെയില്‍നിന്ന് സിറിയയിലേക്ക് കടന്നത്.
ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സീനിയര്‍ കമാന്‍ഡറായ സ്ത്രീയാണ് ഈ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രത്യേക പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്നുള്ള കാര്യം പറഞ്ഞത്. റഖയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഈ പെണ്‍കുട്ടികള്‍ സിറിയയിലോ ഇറാഖിലോ വെച്ച് മരിക്കാനാണ് സാധ്യതയെന്നും ഐഎസിലെ മുന്‍ കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ കുട്ടികളെ ചാവേര്‍ തീവ്രവാദികളാക്കാനാണ് ഐഎസ് പരിശീലിപ്പിക്കുന്നതെന്നാണ് കമാന്‍ഡറുടെ വാക്കുകളില്‍നിന്ന് അനുമാനിക്കാനെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ിറിയയിലേക്ക് പോയ ഈ പെണ്‍കുട്ടികള്‍ കുടുംബവുമായി ബന്ധപ്പെട്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. തങ്ങള്‍ ഇവിടെ സുരക്ഷിതരാണെന്നും ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്നും ഈ പെണ്‍കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അറിയിച്ചതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല