സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടീഷ് പൗരന്‍ ജിഹാദി ജാക് സിറിയയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയെ ദുഷ്ട ജന്തുവെന്ന് വിശേഷിപ്പിച്ചതിലൂടെ കുപ്രസിദ്ധനായ ഐ.എസ് ഭീകരന്‍ ജിഹാദി ജാക് ലെറ്റ് എന്ന 21 കാരനാണ് സിറിയയില്‍ പിടിയിലായതായി വാര്‍ത്ത പുറത്തുവന്നത്.
കുര്‍ദ് സൈനികരാണ് ജാക്കിനെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാക് കുര്‍ദുകളുടെ അധീനതയിലുള്ള ജയിലില്‍ കഴിയുന്നുവെന്ന വിവരം ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍അറബി ചാനലാണ് പുറത്തുവിട്ടത്. അമ്മയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ജാക് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഐ.എസില്‍ ചേരാന്‍ സിറിയയിലെത്തിയ ആദ്യ ബ്രിട്ടീഷ് പൗരനാണ് ജാക് എന്നാണ് കരുതുന്നത്.
ഓക്‌സ്ഫഡ് നഗരത്തിലെ ഷെര്‍വല്‍ സ്‌കൂളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജാക് കൗമാരപ്രായത്തിലാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. മകന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന വിവരമറിഞ്ഞപ്പോള്‍ ആശ്വാസമായെന്ന് മാതാപിതാക്കളായ ജോണ്‍ ലെറ്റ്‌സും സാലി ലെയ്‌നും മാധ്യാമങ്ങളോട് പറഞ്ഞു. അബു മുഹമ്മദ് എന്ന് പേരുമാറ്റിയ ജാക് ഒരു ഇറാഖി വനിതയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല