ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ജിഹാദി ജോണ്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഡേവിഡ് ഹെയ്ന്‍സ്, തന്റെ ഭര്‍ത്താവിന്റെ ഘാതകനെ ജീവനോടെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്ത്. തന്റെ ഭര്‍ത്താവിനെ കൊന്നയാള്‍ക്ക് ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്ന അവസാനത്തെ കാര്യം അന്തസ്സോടെയുള്ള മരണമാണെന്നും ഡ്രഗാനാ ഹെയ്ന്‍സ് പറഞ്ഞു. ജിഹാദി ജോണ്‍ ലണ്ടന്‍ സ്വദേശിയാണെന്നും അയാളുടെ പേര് മുഹമ്മദ് എംവാസിയാണെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇത് ലോകമാകെ വാര്‍ത്തയായി. അതിന് പിന്നാലെയാണ് തന്റെ ആഗ്രഹത്തിന്റെ പരസ്യ പ്രഖ്യാപനവുമായി ഡ്രഗാന മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. തന്റെ അച്ഛനെ കൊന്നയാളുടെ രണ്ട് കണ്ണുകള്‍ക്കും മധ്യത്തിലായി ഒരു ബുള്ളറ്റ് കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഡേവിഡ് ഹെയ്ന്‍സിന്റെ മകള്‍ പറഞ്ഞു. അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് തന്റെ ആഗ്രഹം. എന്നാലും അത് സ്വാഭാവികമായ നടപടിക്രമങ്ങളിലൂടെ ആകരുത്. അയാളുടെ നെടുംനെറ്റിയില്‍ ബുള്ളറ്റ് കയറുമ്പോഴെ കുടുംബാംഗങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദ്യാഭ്യാസം നേടിയിട്ടുള്ള ഇയാള്‍ എങ്ങനെയാണ് സിറിയയിലേക്ക് കടന്നതെന്നും ഇത്രയും ക്രൂരമായ ജിഹാദി പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്നും ഇന്നലെ മുതല്‍ ട്വിറ്ററിലും മറ്റും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ്. എന്നാല്‍ ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസിനോ രഹസ്യാന്വേഷണ വിഭാഗത്തിനോ സാധിക്കുന്നില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിനായിരുന്ന വ്യക്തി രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് എത്തിയിട്ടും അത് വളരെ വൈകി മാത്രം കണ്ടെത്തുക എന്നത് കാണിക്കുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന കടുത്ത ആക്ഷേപം യുകെയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബ്രിട്ടണിലും മറ്റും നിരപരാധികളെ തീവ്രവാദ ബന്ധം ആരോപിച്ച് തീവ്രവാദ വിരുദ്ധ സേനയും പൊലീസും ചേര്‍ന്ന് പിടിച്ചു കൊണ്ട് പോകുമ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല