ബ്രിട്ടണില്‍ മടങ്ങി എത്തി അവിശ്വാസികളായ ആളുകളെ എല്ലാം കൊല്ലുമെന്ന് ഐഎസിലെ കണ്ണില്ലാത്ത ക്രൂരതകള്‍ക്ക് ചുക്കാന്‍ പിടിച്ച ബ്രിട്ടീഷ് തീവ്രവാദി ജിഹാദി ജോണ്‍ എന്ന് അറിയപ്പെടുന്ന മുഹമ്മഗ് എംവാസി. ഏറ്റവും ഒടുവിലായി പുറത്തുവന്ന ഐഎസ് വീഡിയോ ഫൂട്ടേജിലാണ് ജിഹാദി ജോണിന്റെ പ്രതിജ്ഞയുള്ളത്.
ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ‘ഞാന്‍ തലയറുക്കുന്നത് തുടരുമെന്ന്’ ജിഹാദി ജോണ്‍ പറയുന്നുണ്ട്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് കരുതുന്നത്.
രണ്ട് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ ഏഴോളം ആളുകളുടെ തലയറുത്തത് ജിഹാദി ജോണാണ്. ഇതിന്റെ വീഡിയോകള്‍ ഉള്‍പ്പെടെ ഐഎസ് നേരത്തെ പുറത്തുവിട്ടിരുന്നു. ജാപ്പനീസ് ജേര്‍ണലിസ്റ്റായ കെന്‍ജി ഗോട്ടോയെ തലയറുക്കുന്ന വീഡിയോയിലാണ് ജിഹാദി ജോണിനെ ഇതിന് മുന്‍പ് ലോകം കണ്ടത്.
നേരത്തെ ജിഹാദി ജോണ്‍ ഐഎസ് വിട്ട് പാലായനം ചെയ്തെന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ പുറത്തു വന്നിരുന്നെങ്കിലും കൊല്ലാനുള്ള ആര്‍ജവം ഇയാള്‍ക്ക് ഇപ്പോഴുമുണ്ടെന്നാണ് ഈ വീഡിയോയില്‍നിന്ന് തെളിയുന്നതെന്ന് നിരീക്ഷകരും മറ്റും വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല