ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റി ഭീകരവാദിയുടെ പേര് മുഹമ്മദ് എംവാസിയാണെന്നും ഇയാള്‍ ലണ്ടന്‍ സ്വദേശിയാണെന്നും കണ്ടെത്തല്‍. യുകെ രഹസ്യാന്വേഷണ ഏജന്‍സിക്ക് അറിയാത്ത കാര്യമല്ല ഇതെന്നും അത് അവര്‍ ലോകത്തിന്റെ കണ്ണില്‍നിന്ന് മറച്ചുവെയ്ക്കുകയായിരുന്നുവെന്നും വാര്‍ത്ത പുറത്തുവിട്ട് കൊണ്ട് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോലിയെ കഴുത്തറുത്ത് കൊന്നാണ് ജിഹാദി ജോണ്‍ ആദ്യമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഐഎസ് ബന്ദികളായിരുന്ന മറ്റൊരു യുഎസ് മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയിന്‍സ്, ബ്രിട്ടീഷ് ടാക്‌സി ഡ്രൈവര്‍ അലന്‍ ഹെന്നിങ്, അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദു റഹ്മാന്‍ കാസ്സിഗ് എന്ന പീറ്റര്‍ എന്നിവരെയും ഇയാള്‍ കഴുത്തറുത്ത് കൊല്ലുന്നതായുള്ള വീഡിയെ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. എല്ലാ വീഡിയോകളിലും മുഖംമറച്ച് കറുത്ത വേഷത്തിലായിരുന്നു ജിഹാദി ജോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇയാള്‍ സംസാരിച്ചത് ബ്രിട്ടീഷ് ആക്‌സന്റാണെന്നും ഇയാള്‍ ബ്രിട്ടീഷുകാരനാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതിന് സ്ഥിരീകരണം ഇപ്പോഴാണുണ്ടായത്.
ജോണ്‍, പോള്‍, റിങോ എന്നറിയപ്പെടുന്ന ഈ മൂന്നംഗ സംഘം ദി ബീറ്റില്‍സ് എന്ന പേരിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കിടയില്‍ അറിയപ്പെടുന്നതെന്ന് ഐഎസ് പിടിയില്‍നിന്ന് മോചിതരായവര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ പേരോ മുഖമോ ഇവര്‍ക്ക് അറിയില്ലായിരുന്നു.
ലണ്ടനിലെ മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന എംവാസി വെസ്റ്റ് മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിച്ചശേഷമാണ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി ഇഖാഖിസലേക്ക് പോയതെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല