സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ ജിഹാദി ജോണ്‍ ബ്രിട്ടീഷ് ചാരനാണെന്ന് വാര്‍ത്ത, എന്നാല്‍ ഐസിസിനു വേണ്ടി ചാകാനും തയ്യാറാണെന്ന് ഭീകരന്‍. സിറിയയില്‍ ഐസിസിന്റെ പുതിയ മുഖ്യ ആരാച്ചാരായ സിദ്ധാര്‍ത്ഥ് ഥാര്‍ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ5ന്റെ ഏജന്റാണെന്ന് സണ്‍ഡേ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടണില്‍ അറസ്റ്റിലായശേഷം ജാമ്യമെടുത്ത സിദ്ധാര്‍ഥ് സിറിയയിലേക്ക് കടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലാകുന്നതിന് മുമ്പ് രണ്ടുതവണ ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗം ഇയാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അബു റുമയ്‌സാഹ് എന്ന പേര് സ്വീകരിച്ച സിദ്ധാര്‍ത്ഥ് തീവ്രവാദത്തിലേക്ക് എത്തിപ്പെടുന്നതിന് മുമ്പ് എം.ഐ5 ഇയാളെ തടഞ്ഞിരുന്നതായി ഒരു ഏജന്റിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. താങ്കള്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നായിരുന്നു ആദ്യ കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥര്‍ ഇയാളോട് പറഞ്ഞിരുന്നത്. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഏജന്‍സിക്കുവേണ്ടി ജോലി ചെയ്യാനുള്ള അവസരമാണ് അധികൃതര്‍ ഇയാള്‍ക്ക് നല്‍കിയത്.
എന്നാല്‍ ഇതിന് സിദ്ധാര്‍ത്ഥ് എന്ത് മറുപടി പറഞ്ഞുവെന്ന് വ്യക്തമല്ലെന്നും വാഗ്ദാനം സ്വീകരിക്കുകയല്ലായെ ഇയാള്‍ക്ക് യാതൊരു വഴിയും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ് ബ്രിട്ടണില്‍ ജീവിക്കെ ഹിന്ദു മതത്തില്‍നിന്ന് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. തീവ്രവാദത്തിലേക്ക് തിരിഞ്ഞ ഇയാള്‍ പിന്നീട് കുടുംബവുമായി സിറിയയിലേക്ക് കടന്നു.
ബ്രിട്ടന് മുന്നറിയിപ്പുമായി അഞ്ചോളം പേരെ കൊലപ്പെടുത്തുന്ന ഒരു വീഡിയോ ദൃശ്യം ദിവസങ്ങള്‍ക്ക് മുമ്പ് ഐ.എസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിലെ മുഖ്യ ജിഹാദി ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ ഥാര്‍ ആണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല