റെക്സാമിലെ ചെറിയ മലയാളി സമൂഹത്തിലെ ഒരു അംഗത്തിന് നേരിട്ട അതിദാരുണമായ വേര്‍പാടില്‍ യുകെയിലെ മുഴുവന്‍ മലയാളികളും നല്‍കിയ അകമഴിഞ്ഞ സ്നേഹത്തിനും സാമ്പത്തിക സഹായത്തിനും ജിജിയുടെ ഭര്‍ത്താവും മക്കളും റെക്സാമിലെ മുഴുവന്‍ മലയാളികളും ഹൃദയത്തിന്റെ ഭാഷയില്‍ അവരുടെ നന്ദി അറിയിച്ചിരിക്കുന്നു. ഈ ലോകത്ത് നിന്നും വിട വാങ്ങുന്ന ജിജിയുടെ ഭൌതിക ശരീരം അവസാനമായി ഒരു നോക്ക് കാണുവാനും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനകളില്‍ പങ്കു ചേരുവാനും പരേതയുടെ ആത്മശാന്തിക്കായി റെക്സാമിലെ സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയിലും പ്രാര്‍ഥനാ ശ്രുശ്രൂഷകളിലും നമുക്കും പങ്കു ചേരാം.
റെക്സാമിലെ കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും മുന്നില്‍ ഇപ്പോഴും പുഞ്ചിരിക്കുന്ന വദനവുമായി സമീപിച്ചിരുന്ന ജിജിയെ ആര്‍ക്കും മറക്കാന്‍ കഴിയുകയില്ല. ഭര്‍ത്താവായ ബിജുവിന് ഉത്തമയായ ഭാര്യയും മക്കള്‍ക്ക് സ്നേഹസമ്പന്നയായ അമ്മയും റെക്സാമിലെ മലയാളികള്‍ക്ക് ഒരു നല്ല മാതൃകാ കുടുംബിനിയും ആയിരുന്നു ജിജി. കഴിഞ്ഞ നാല് മാസക്കാലമായി വേദനയിലും ശാരീരിക അസ്വസ്ഥതയിലും ഉറച്ച വിശ്വാസത്തോടെ ത്യവത്ത്തില്‍ ആശ്രയിച്ചു കഴിഞ്ഞ ജിജിയുടെ ജീവിതം ഇതു മത വിശ്വാസികള്‍ക്കും ഒരു ഉത്തം മാതൃകയാണു. ജിജിയെ കുറിച്ച് റെക്സാമിലെ മലയാളികള്‍ക്ക് ഓര്‍ക്കുമ്പോള്‍ നിറയെ നല്ല കാര്യങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ എടുത്തു പറയേണ്ടത് ജിജിയുടെ പരിശ്രമത്താല്‍ രൂപം കൊണ്ട റെക്സാമിലെ പ്രാര്‍ഥനാ കൂട്ടായ്മയാണ്. ഇന്നത് യുകെയിലെ നല്ല പ്രാര്‍ഥനാ കൂട്ടായ്മകളില്‍ ഒന്നാണ്.
ജിജിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ എത്തി ചെരേണ്ട ശ്രുശ്രൂഷ്‌കള്‍ നടക്കുന്ന പള്ളിയുടെ വിലാസം:
Saint Marys Cathedral
Regent Street
Wrexham
LL 11 1RB
പന്ത്രണ്ടാം തീയ്യതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ നാലര വരെ നടക്കുന്ന അന്ത്യോപചാര ചടങ്ങില്‍ ഏവരും എത്തിച്ചേരുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി- 07889971259,
ജോണ്‍-07723054149,
ആനന്ദ്-07969594232,
സജി-07886918010 (07886918010)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല