1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

സ്വന്തം ലേഖകന്‍

ആവേശവും ആരവങ്ങളും ഉയര്‍ത്തി യു കെ കെ സി എ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി.സമുദായ സ്നേഹികളായ ഒരു പറ്റം കഴിവുള്ളവരെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്ത് നാഷണല്‍ കമ്മിറ്റി ആര്‍ജവം കാട്ടി.ഇത്തവണത്തെ യു കെ കെ സി ഏ നാഷണല്‍ കൌണ്‍സിലിലേക്ക് ഏറ്റവും കടുപ്പമേറിയ മത്സരത്തെ അതിജീവിച്ച് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ പ്രമുഖനാണ് ന്യൂകാസില്‍ യൂണിറ്റില്‍ നിന്നുമുള്ള ജിജോ മാധവപ്പിള്ളില്‍ ജോസഫ്‌. പണത്തിനും പ്രതാപത്തിനും ഉപരിയായി കഴിവും നേതൃപാടവവുമുള്ള ജനകീയനായ വ്യക്തിയെ തിരഞ്ഞെടുക്കാന്‍ ന്യൂകാസിലുകാര്‍ തീരുമാനിച്ചപ്പോള്‍ വിജയം ജിജോയ്ക്ക് സ്വന്തമാവുകയായിരുന്നു.ഒരു പക്ഷെ യു കെയിലെ യൂണിറ്റുകളിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിജയമായി ജിജോയുടെ നേട്ടത്തെ വിലയിരുത്താം.

യൂണിറ്റിലെ വിജയം നാഷണല്‍ വൈസ്‌ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും ജിജോ ആവര്‍ത്തിച്ചപ്പോള്‍ അത് ന്യൂകാസിലുകാര്‍ക്കും ജിജോയ്ക്കും യു കെ യിലെ ക്നാനായ മക്കള്‍ നല്‍കിയ അംഗീകാരമായി മാറി.അവിടെയും പ്രതിഫലിക്കപ്പെട്ടത് ഭൌതിക മോടികള്‍ക്കുപരിയായി വ്യക്തിപ്രഭാവത്തെയും സമുദായ സ്നേഹത്തെയും നെഞ്ചിലേറ്റുന്ന യഥാര്‍ത്ഥ ക്നാനായ വികാരമായിരുന്നു.ശക്തമായ മത്സരത്തെ അതിജീവിച്ചാണ് വിജയിച്ചതെന്നത് ജിജോയുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നു.

കല്ലറ സെന്റ്‌ തോമസ്‌ ചര്‍ച്ച പഴയ പള്ളി ഇടവകക്കാരനായ ജിജോ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ സംഘടനയായ കേരള കത്തോലിക സ്റ്റുഡന്റ്സ് ലീഗ് രൂപതാ സെക്രട്ടറി, റിയാദ്‌ ക്നാനായ കത്തോലിക അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂകാസില്‍ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട് ആയി സേവനം ചെയ്യുന്നു.ട്രാവല്‍ ആന്‍ഡ്‌ ടൂറിസം രംഗത്ത്‌ സജീവ സാന്നിധ്യമായ ജിജോ ആഷിന്‍ സിറ്റി എന്ന ട്രാവല്‍ എജെന്സി ഉടമയാണ്. കെ.ടി.ഡി.സി യുടെ യുകെയിലെ ഒരേയൊരു ഏജന്റ്, കൊച്ചിയിലും കല്ലറയിലും ട്രാവല്‍ ഏജന്‍സി ഓഫീസ്‌, എറണാകുളത്തെ നക്ഷത്ര പതവിയുള്ള ഹോട്ടലിന്റെ പാര്‍ട്ട്നര്‍ എന്നിങ്ങനെ ജിജോയ്ക്ക്‌ വിശേഷണങ്ങള്‍ ഏറെയാണ്.

ജിജോ മാധവപ്പള്ളിക്ക് ന്യൂകാസില്‍ ക്നാനായ കൂട്ടായ്മയുടെ സ്വീകരണം നല്‍കി

യു.കെ.കെ.സി.എ വൈസ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജിജോ മാധവപ്പള്ളിക്ക് ന്യൂകാസില്‍ ക്നാനായ കൂട്ടായ്മ ഗംഭീരമായ സ്വീകരണം നല്‍കി. ജനുവരി 29 ന് സെന്റ്‌ പീറ്റേഴ്സ് ഹാളില്‍ വച്ച് നടന്ന സ്വീകരണ ചടങ്ങില്‍ ന്യൂകാസില്‍ ക്നനായ പ്രസിഡണ്ട് സാമുവല്‍ കരിയാക്കുഴിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷാജു കുടിലില്‍ സ്വാഗതം ആശംസിക്കുകയും സ്പിരിച്വല്‍ ഡയറക്ട്ടര്‍ ഫാ.സജി തോട്ടത്തില്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും യൂണിറ്റ് ആശംസകള്‍ നേര്‍ന്നു.

താളമേളങ്ങളുടെയും നടവിളികളുടെയും അകമ്പടിയോടെ വേദിയിലേക്ക് ജിജോ മാധവപ്പള്ളിയെ ആനയിച്ച് അനുമോദിച്ചു. തന്റെ വിജയത്തിനായി അകമഴിഞ്ഞ് സഹായിക്കുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ന്യൂകാസില്‍ ക്നാനായ കൂട്ടായ്മക്കാര്‍ക്ക് യു.കെ.കെ.സി.എ വൈസ്‌ പ്രസിഡണ്ട് ജിജോ മാധവപ്പള്ളി നന്ദി പറഞ്ഞു. തുടര്‍ന്നു വന്ന എല്ലാ യു.കെ.കെ.സി.എ പ്രവര്‍ത്തനങ്ങളിലും യു.കെ.കെ.സി.എ എക്സിക്യൂട്ടീവിന്റെ പേരില്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.

ന്യൂകാസില്‍ കൂട്ടായ്മയുടെ ശബ്ദമായി യു.കെ.കെ.സി.എ യുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും ജിജോ അംഗങ്ങള്‍ക്ക് ഉറപ്പ്‌ നല്‍കി. കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടുകയും ലഘു ഭക്ഷണത്തോടെ യൂനിറ്റ്‌ അംഗങ്ങള്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു കൊണ്ട് യോഗം പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.