സ്വന്തം ലേഖകന്‍: ജനപ്രിയ അമേരിക്കന്‍ എഴുത്തുകാരന്‍ ജിം ഹാരിസണ്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. മുപ്പതിലധികം പുസ്തകങ്ങള്‍ സ്വന്തം പേരിലുള്ള ഹാരിസണ്‍ ജീവിതത്തിന്റെ പച്ചയായ അവതരണത്തിലൂടെയാണ് ശ്രദ്ധേയനായത്.
ലജന്‍ഡ്‌സ് ഓഫ് ഫാള്‍ (1979), വോള്‍ഫ്, എ ഗുഡ് ഡേ ടു ഡൈ(1973), ഫാര്‍മര്‍ (1976), വാര്‍ലോക് (1981) തുടങ്ങിയവ പ്രധാന നോവലുകളാണ്. ഡെഡ് മാന്‍സ് ഫ്‌ളോട്ട്, ലെറ്റേഴ്‌സ് ടു യെസനീന്‍, എന്നിവ കവിതാ സമാഹാരങ്ങളാണ്. ഒന്നാം ലോകയുദ്ധ കാലത്തെ ഒരു കുടുംബത്തിന്റെ ജീവിതം പ്രമേയമാക്കിയ ലജന്‍ഡ്‌സ് ഓഫ് ഫാള്‍, 1994 ല്‍ സ്‌നിമയാക്കി.
ഡാല്‍വ, കാരീഡ് അവേ, റിവഞ്ച്, വോള്‍ഫ്, കോള്‍ഡ് ഫീറ്റ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായിരുന്നു. ഓഫ് ടു ദ സൈഡ് എന്ന പേരില്‍ ആത്മകഥ 2002 ല്‍ പുറത്തിറങ്ങി. കംപാരറ്റീവ് ലിറ്ററേച്ചറില്‍ ബിരുദവും ബിരുദാനന്തരവും പൂര്‍ത്തിയാക്കിയ അദ്ദേഹം കുറച്ചു കാലം ന്യൂയോര്‍ക് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ജോലി നോക്കിയിരുന്നു.
ഹാരിസണിന്റെ ഭാര്യ ലിന്‍ഡ കിങ് ഹാരിസണ്‍ കഴിഞ്ഞ ഒക്ടോബറില്‍ അന്തരിച്ചു. രണ്ട് പെണ്‍മക്കളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല