ലിവര്‍പ്പൂള്‍: ജിമ്മി ജോര്‍ജ്ജിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ലിവര്‍പ്പൂളില്‍ നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ അയര്‍ലന്റ് കിരീടം ചൂടി. രണ്ടാം സ്ഥാനം പേരാവൂര്‍ കരസ്ഥമാക്കി. ജിമ്മി ജോര്‍ജ്ജിന്റെ പിതാവ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം വോളിബോള്‍ ഇംഗ്ളണ്ട് ചെയര്‍മാന്‍ ബ്രിനും ലിവര്‍പൂളിന്റെ ജനപ്രിയ നായകന്‍ റ്റിജോയും ലിമയുടെയും ലിംകയുടെയും സാരഥികളും ബ്രിക്കന്‍ഹെഡ് ആര്‍സി കമ്യൂണിറ്റിയുടെ കോര്‍ഡിനേറ്റര്‍ പൌലോസും ലിവര്‍പൂള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഷാജിയും ടൂര്‍ണമെന്റ് കമ്മറ്റിക്കു വേണ്ടി സജീഷും ഭദ്രദീപം കൊളുത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
450 ഓളം പേരാണ് ടൂര്‍ണമെന്റ് കാണുവാനായി എത്തിയത്. വോളിബോള്‍ ഇംഗ്ളണ്ടിന്റെ ഭാരവാഹികളാണ് ടൂര്‍ണമെന്റില്‍ കളിയെ നിയന്ത്രിക്കുന്നതിന് നേതൃത്വം വഹിച്ചത്. അതില്‍ ഫീമെയില്‍ റഫറി ഫൈനല്‍ കളി നിയന്ത്രിച്ചു. എല്ലാ ടീമുകളും ഒന്നിനോടൊന്ന് മെച്ചമുള്ള ടീമുകളായിരുന്നു. ഏറ്റവും മികച്ച ഡിഫന്റര്‍ ആയി ജോണി അയര്‍ലന്റിനെ തെരഞ്ഞെടുത്തു. മികച്ച ഒഫന്റര്‍ ആയി പേരാവൂരിന്റെ ഡിലീഷും ഓള്‍ റൌണ്ടര്‍ ആയി പേരാവൂരിന്റെ സാബുവും എവര്‍ ഗ്രീന്‍ പെര്‍ഫോമന്‍സിന് ബര്‍മിങ്ഹാമിന്റെ അജോയേയും തെരഞ്ഞെടുത്തു.
ലിവര്‍പൂള്‍ ടീം ക്യാപ്റ്റന്‍ ജിബി കുരുവിളയും കമ്മറ്റി ഓര്‍ഗനൈസര്‍മാര്‍ ജിബുവും സജീഷ് കുര്യനും സ്റുഡന്റ്സിനെ പ്രതിനിധീകരിച്ച് ജിജി ഷാജിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റ് കമ്മറ്റിക്കു വേണ്ടി ജോഷി ജോസഫ് നന്ദി പറഞ്ഞു. വരും വര്‍ഷം തെറ്റുകളും കുറവുകളും നികത്തി ഇതിലും നല്ല ടൂര്‍ണമെന്റ് നടത്തും എന്ന് ജോഷി ജോസഫ് ടൂര്‍ണമെന്റ് കമ്മറ്റിക്കു വേണ്ടി പ്രഖ്യാപിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല