ആഗസ്ത് മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ‘ജിസം സെക്കന്‍ഡി’ന്റെ ട്രയിലറും ഗാനങ്ങളുമെല്ലാം യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം ചൂടന്‍ വിഭവമായി മാറിയിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡ് എത്ര തവണ കത്രിക ചലിപ്പിച്ചാലും കുഴപ്പമില്ല കാര്യമാത്രപ്രസക്തമായ രംഗങ്ങളൊന്നും വെട്ടാന്‍ വിട്ടുതരില്ലെന്ന് സംവിധായിക പൂജാ ഭട്ടും നിര്‍മ്മാതാവ് ദിനോ മോറിയയും പ്രഖ്യാപിച്ചിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രദര്‍ശനത്തിനെത്തുന്ന ജിസം സെക്കന്‍ഡ് ട്രെയിലറുകള്‍ ടെലിവിഷനില്‍ കാണിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ നേരിടുമെന്നും പൂജ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രയിലറുകളുടെ മയപ്പെടുത്തിയ രൂപമാണ് പൂജാഭട്ട് ടെലിവിഷന് വേണ്ടി നല്‍കിയിരിക്കുന്നത്.
ബോല്‍ബച്ചന്‍, കോക്‌ടെയില്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം ട്രയിലറുകള്‍ തിയറ്ററുകളില്‍ കാണിക്കാനും പദ്ധതിയുണ്ട്. യെഹ് ജിസം ഹയ് തു ക്യാ എന്ന് തുടങ്ങുന്ന ഗാനരംഗവും നേരത്തെ ചൂടന്‍ ദൃശ്യങ്ങള്‍ കൂടിയത് കാരണം വിവാദമായിരുന്നു. അമിത് സക്‌സേന സംവിധാനം ചെയ്ത ആദ്യപതിപ്പിനേക്കാള്‍ ദൃശ്യങ്ങള്‍ കൊണ്ടും പ്രമേയം കൊണ്ടും ചൂടേറുന്ന ചിത്രമായിരിക്കുന്ന ജിസം സെക്കന്‍ഡ് എന്ന് ആദ്യ ട്രയിലറുകളും ഗാനങ്ങളും ഉറപ്പുതരുന്നുണ്ട്.
ബോളിവുഡില്‍ ഇറോട്ടിക് ത്രില്ലറുകള്‍ ഒരുക്കുന്നതില്‍ അതികായനായ മഹേഷ് ഭട്ട് തന്നെയാണ് മകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. തന്റെ ജീവിതത്തോട് അടുപ്പമുള്ള അശ്‌ളീല ചിത്രങ്ങളില്‍ നായികയായ ഇസ്‌ന എന്ന കഥാപാത്രമായാണ് സണ്ണി ലിയോണ്‍ ജിസം സെക്കന്‍ഡില്‍ കഥാപാത്രമാകുന്നത്. രണ്‍ദീപ് ഹൂഡ, അരുണോദയ് സിംഗ് എന്നിവരാണ് സണ്ണി ലിയോണിനൊപ്പം പ്രത്യക്ഷപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല