സ്വന്തം ലേഖകന്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്!ലാമിന്റെ സുഹൃത്തിനെ അസമില്‍ കണ്ടെത്തി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നാ അനാര്‍ ഉല്‍ ഇസ്ലാമിനെയാണ് കേരള പോലീസ് സംഘം കണ്ടെത്തിയത്. ജജോരി പൊലീസ് സ്റ്റേഷനില്‍വച്ച് അനാര്‍ ഉല്‍ ഇസ്!ലാമിന്റെ മൊഴിയെടുത്തു. കൊലപാതകം നടന്ന ദിവസം അനാറുമൊത്ത് മദ്യപിച്ചിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.
പ്രാഥമിക മൊഴിയെടുക്കല്‍ മാത്രമാണ് നടന്നത്. മൊഴിയെടുക്കല്‍ നാളെയും തുടരും. കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ അനാറിനും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അമീറുല്‍ ഇസ്ലാമിന്റെ വീട്ടിലെത്തിയ കേരള പൊലീസ് സംഘം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു. കൊച്ചി സിറ്റി പൊലീസിലെ എസ്.ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെ ബര്‍ദ്വായിലുള്ള വീട്ടിലെത്തി മൊഴിയെടുത്തത്.
കൊലപാതകം നടത്തിയ ശേഷം അസമിലെ വീട്ടിലേക്കു പോയി എന്നാണു പ്രതി പൊലീസിനു മൊഴി നല്‍കിയത്. തെരഞ്ഞെടുപ്പിന്? മുമ്പായി പ്രതി വീട്ടില്‍ വന്നിരുന്നുവെന്ന് അമീറുല്‍ ഇസ്‌ലാമിന്റെ മാതാവും പറഞ്ഞിരുന്നു.
കൊല നടത്തിയ വിവരം സുഹൃത്തുക്കളോടു പ്രതി വെളിപ്പെടുത്തിയോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അമീര്‍ മദ്യപിച്ചു ബഹളമുണ്ടാക്കുന്നയാളാണ്?. അവസാന തവണ വന്നപ്പോഴും മാതാപിതാക്കളോടു ബഹളമുണ്ടാക്കിയതായി അയല്‍വാസി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല