സ്വന്തം ലേഖകന്‍: ജിഷ വധക്കേസിലെ പ്രതി അമീര്‍ഉള്‍ ഇസ്ലാം ലൈംഗിക വൈകൃതക്കാരന്‍, ബന്ധപ്പെട്ടതിനു ശേഷം സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുന്നത് പ്രിയവിനോദം. അടങ്ങാത്ത ലൈംഗിക തൃഷ്ണയുള്ള ഇസ്ലാം നായ, ആട്, പശു, എരുമ തുടങ്ങിയ മൃഗങ്ങളെയും ലൈംഗികമായി ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞ് അവയെ കൊല്ലുകയും ചെയ്തിരുന്നതായി ബന്ധുക്കളുടെയും സുഹൃത്തുക്കളും പറയുന്നു.
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് അസമിലെത്തിയ പ്രത്യേക അന്വേഷണ സംഘം അമീര്‍ ഉള്‍ ഇസ്ലാമിന്റെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വിശദമായ മൊഴിയെടുത്തു. അസമിലെ ഭാര്യ നല്‍കിയ മൊഴിയില്‍ ഇയാള്‍ ഒമ്പതു മാസമായി നാട്ടിലെത്തിയിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അമീര്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നും മൊഴിയിലുണ്ട്.
അമീറിന്റെ ക്രൂരത സംബന്ധിച്ചു സുഹൃത്തുക്കളും പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കി. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതനായ അമീര്‍ ഉള്‍ ഇരുപതാം വയസില്‍ ഒരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചു. 38 വയസുള്ള അവര്‍ക്കൊപ്പം കഴിയുമ്പോഴും അമീറിനു സ്ത്രീവിഷയങ്ങളില്‍ അതീവ താല്‍പര്യമായിരുന്നു.സുഹൃത്തുക്കളും ബന്ധുക്കളും നല്‍കുന്ന വിവര പ്രകാരം നായ, ആട്, പശു, എരുമ തുടങ്ങിയ മൃഗങ്ങളെ അമീര്‍ ഉള്‍ ലൈംഗികമായി ഉപയോഗിച്ചിരുന്നു.
ആവശ്യപൂര്‍ത്തീകരണത്തിനുശേഷം അവയെ കൊന്നു കുഴിച്ചുമൂടുകയാണ് ഇയാളുടെ പതിവ്. ഇരകളെ ലൈംഗികമായി ഉപയോഗിച്ചശേഷം മുറിവേല്‍പ്പിക്കുന്നതും ഇയാള്‍ക്കു ഹരമായിരുന്നു. ജിഷയുടെ വീടിനു സമീപത്തുനിന്ന ഒരു ആടിന്റെ ജനനേന്ദ്രിയം ഇയാള്‍ മുറിച്ചുകളഞ്ഞതായും വിവരമുണ്ട്. അതേസമയം, അമീര്‍ ഉള്‍ ഒമ്പതാം വയസില്‍ നാടുവിട്ടെന്നാണു മാതാ പിതാക്കള്‍ പറയുന്നത്. പിന്നീട് പല സംസ്ഥാനങ്ങളിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.
പിന്നീട് തെരഞ്ഞെടുപ്പ് സമയത്താണു വീട്ടിലെത്തിയത്. തുടര്‍ന്നു മേയ് 28 വരെ അസമിലുണ്ടായിരുന്നു. ജോലിക്കായി കേരളത്തിലേക്കു പോകുകയാണെന്നു പറഞ്ഞാണു വീട്ടില്‍നിന്നും പുറപ്പെട്ടതെന്നു ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു.അസമിലെ ജജോരി പൊലീസ് സ്‌റ്റേഷനിലെത്തിച്ച സുഹൃത്ത് അനാറില്‍നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
കൊല നടന്ന ദിവസം ഇയാള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി അമീര്‍ ഉള്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തിനുശേഷം അനാര്‍ പെരുമ്പാവൂരില്‍നിന്നും അസമിലേക്ക് കടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അനാറിനെ തേടി പൊലീസ് അസമില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല