സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ശരീരത്തിലുള്ള മുറിവ് മരണത്തിന് മുമ്പ് ഉണ്ടായതാണെന്ന് പറയുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ജിഷ്ണുവിന്റെത് തൂങ്ങി മരണം തന്നെയാണെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയത് മെഡിക്കല്‍ പീജി വിദ്യാര്‍ഥിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മുഖത്ത് മൂന്ന് മുറിവുകളും മൂക്കിന്റെ പാലത്തില്‍ ഒരു മുറിവുമാണ് കണ്ടെത്തിയിരിക്കുന്നത്. പിജി വിദ്യാര്‍ഥിയായ ഡോ. ജെറി ജോസഫാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജിഷ്ണുവിന് മര്‍ദനമേറ്റെന്ന് ബന്ധുക്കള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഒന്ന് കഴുത്തില്‍. രണ്ട് മുക്കിന്റെ വലത് വശത്ത്, മറ്റ് രണ്ടെണ്ണം കീഴ്ചുണ്ടിലും മേല്‍ചുണ്ടിലും എന്നിങ്ങനെയാണ് മുറിവുകളുടെ സ്ഥാനം. ഇതില്‍ കഴുത്തിലേത് തൂങ്ങുമ്പോളുണ്ടാകുന്ന മുറിവാണ്. മൂക്കിലുള്ളത് ചെറിയ പോറലാണ്. ചുണ്ടുകളിലേത് സമാന സ്വഭാവമുള്ള മുറിവുകളുമാണ്.
മരണത്തിന് മുന്‍പുണ്ടായ ഇവ എങ്ങിനെ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇവയൊന്നും ആഴമേറിയ മുറിവുകളല്ലെങ്കിലും ജിഷ്ണു ശാരീരിക ഉപദ്രവത്തിനിരയായി എന്ന ആരോപണം നിലനില്‍ക്കെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ ഇവ എങ്ങിനെയുണ്ടായെന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
ഈ മാസം എട്ടിനാണ് ജിഷ്ണു ജീവനൊടുക്കിയത്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ചുള്ള കോളജ് അധികൃതരുടെ പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നാരോപിച്ച് ബന്ധുക്കളും സഹപാഠികളും രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമാകുകായിരുന്നു. കോളേജിനെതിരെ സമാന സ്വഭാവമുള്ള നിരവധി പീഡന കഥകള്‍ പുറത്തുവരികയും ജനരോഷം ശക്തമാകുകയും ചെയ്തതോടെ എസ്.എഫ്,ഐ കോളേജിലേക്ക് പ്രകടനം നടത്തുകയും ഓഫീസും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല