സ്വന്തം ലേഖകന്‍: അതിക്രമം കാണിച്ച പോലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം, അവര്‍ക്കു നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്തതായി പിണറായി. തങ്ങളെ ആക്രമിച്ച പോലീസ്‌കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്ത ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിനവും തുടരുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ജിഷ്ണുവിന്റെ അമ്മയും അമ്മാവനും തങ്ങളെ ഡിസ്ചാര്‍ജ് ചെയ്താല്‍ പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിന് മുന്‍വശത്ത് സമരം തുടരുമെന്ന് വ്യക്തമാക്കി. ജിഷ്ണുവിന്റെ ഏക സഹോദരി അവിഷ്ണയും വളയത്തെ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാട്ടുകാരും ബന്ധുക്കളും വളയത്ത് അനിശ്ചിത കാല സമരം ആരംഭിച്ചു.
ജിഷ്ണുക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്ര തിഷേധിച്ച കുടുംബത്തെ കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ല എന്ന ഐജിയുടെ റിപ്പോര്‍ട്ട് തള്ളിയ ഡിജിപി ലോക്‌നാഥ് ബെഹ്‌ററിപ്പോര്‍ട്ട് തിരുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടു. സമരക്കാര്‍ക്കെതിരെ ഉണ്ടായത് സ്വാഭാവിക നടപടി മാത്രമാണെന്നും അതിനാല്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. പോലീസ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം ജനരോഷം ശക്തമാണ്.
അതിനിടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനുവേണ്ടി ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ജിഷ്ണുവിന്റെ മാതാപിതാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഒന്നുംതന്നെ അവര്‍ അന്നു പറഞ്ഞില്ല. മകന്‍ നഷ്ടമായ അമ്മയോടുളള അനുഭാവം സര്‍ക്കാര്‍ കാണിച്ചിട്ടുണ്ട്. മഹിജ ഒരിക്കലും സര്‍ക്കാരിനെതിരെ സംസാരിച്ചിട്ടില്ല. ഇനിയൊരു ജിഷ്ണു ഉണ്ടാവരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും പിണറായി പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല