സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി എഴുത്തുകാരന്‍ രഖുവീര്‍ ചൗധരിക്ക്. നോവലിസ്റ്റ്, കവി, വിമര്‍ശകന്‍, തത്വ ചിന്തകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനാണ് രഖുവീര്‍ ചൗധരി. ഗുജറാത്ത് സര്‍വകലാശാലയില്‍ ഏറെക്കാലം അധ്യാപകനായിരുന്നു.
1977 ല്‍ ചൗധരിയുടെ ‘ഉപര്‍വസ്’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. സന്ദേഷ്, ജന്മഭൂമി, നീരീക്ഷക, ദിവ്യ ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ രഖുവീര്‍ ചൗധരി എഴുതിയിരുന്ന പ്രതിവാര കോളങ്ങള്‍ക്ക് ധാരാളം വായനക്കാരുണ്ടായിരുന്നു.
80 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ചൗധരി ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ തന്റെ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല