സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പേര് മറന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അബദ്ധം കൗതുകമായി. ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍ എന്നാണ് മോറിസണെ ബൈഡന്‍ വിശേഷിപ്പിച്ചത്. ബ്രിട്ടനും, അമേരിക്കയും, ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപന ചടങ്ങിലാണ് സംഭവം.
ചടങ്ങിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പേരെടുത്ത് നന്ദി പറഞ്ഞ ബൈഡന്‍ പക്ഷേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടി. തംപ്‌സ് അപ്പ് ആംഗ്യം കാണിച്ചാണ് മോറിസണ്‍ പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ചൈന ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ആണവ അന്തര്‍വാഹിനികളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെയുള്ള സഹായങ്ങൾ ബ്രിട്ടനും ഓസ്ട്രേലിയയും നൽകാനും ചർച്ചയിൽ യുഎസ് തീരുമാനിച്ചു. ഇതോടെ ഫ്രാന്‍സുമായുള്ള ദശലക്ഷക്കണക്കിനു ഡോളറിന്റെ കരാര്‍ ഓസ്‌ട്രേലിയ പിന്‍വലിക്കുമെന്നാണ് സൂചന.
ചൈനയില്‍ നിന്നുവരുന്ന ഭീഷണികളെ ചെറുക്കാന്‍ അത്യാധുനിക ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്‌ട്രേലിയയെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല