
സ്വന്തം ലേഖകൻ: ലേബര്‍ ബജറ്റിലെ ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും നേട്ടമാകുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നു. ഇത് ദൂരവ്യാപക ഫലം ഉണ്ടാക്കുകയാണ്. ചെറുകിട മേഖലയുടെ തകര്‍ച്ച തൊഴില്‍ നഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്നു.
ചെറുകിട മേഖലയ്ക്ക് തൊഴിലാളികളുടെ ശമ്പള വര്‍ധനവ്, ദേശീയ ഇന്‍ഷുറന്‍സ് വിഹിതം എന്നിവ താങ്ങാനാകുന്നില്ല. ഇതുമൂലം ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുകയാണ്. ഒപ്പം പുതിയ നിയമനം നടക്കുന്നില്ല. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡവലപ്‌മെന്റിനോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ രീതിയിലാണ് നിലപാടുകള്‍ അറിയിച്ചത്.
ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ബിസിനസ് നടത്തിയ പഠനത്തില്‍ യുകെയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളും ചെറുകിട സ്ഥാപനങ്ങളെ ജോലിക്കായി ആശ്രയിക്കുന്നുണ്ട്. ഇവരേയും പുതിയ നടപടി ബാധിക്കുന്നുണ്ട്. പലയിടത്തും കൂട്ട പിരിച്ചുവിടലുകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം പല മേഖലകളും കരകയറാന്‍ തന്നെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. തൊഴിലുടമകളെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയാണ് നിലവില്‍.
ദേശീയ ഇന്‍ഷുറന്‍സ് സംഭാവനയിലേക്കുള്ള വര്‍ദ്ധനവും മിനിമം വേതനം ഉയര്‍ത്തിയതും ഏപ്രിലോടെ പ്രാബല്യത്തില്‍ വരും. ഈ സാഹചര്യത്തിലാണ് പലയിടത്തും പിരിച്ചുവിടല്‍. സര്‍വേ പ്രകാരം രണ്ടായിരത്തോളം സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് പേര്‍ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടലിലൂടെ റിക്രൂട്ട് മെന്റ് നിര്‍ത്തിയും മുന്നോട്ട് പോകാന്‍ പദ്ധതിയിടുന്നു. റിക്രൂട്ട്‌മെന്റുകള്‍ തീരെ നടക്കാതാകുന്ന അവസ്ഥയാണ്. ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിക്കാമെന്ന ആലോചനയുണ്ടായിരുന്നവരും ഇപ്പോള്‍ പിന്‍വാങ്ങുന്ന അവസ്ഥയാണ്.
ചെറുകിട തൊഴിലുടമകളുടെ തീരുമാനം സാധാരണക്കാരെ ബാധിക്കും. ഇതു കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. യുകെ യിലെ മലയാളി ചെറുകിട സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ വെല്ലുവിളിയാണ് ഈ വിഷയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല