1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2015

ഷാര്‍ജാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്ക്‌സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 800 ഓളം പേര്‍ക്ക് തൊഴില്‍ അവസരമുണ്ട്. ഒക്ടോബര്‍ മാസം ആരംഭിക്കുന്ന ഷാര്‍ജാ സെന്‍സസിലേക്കാണ് ആളുകളെ ജോലിക്ക് എടുക്കുന്നത്.

സെന്‍സസിന് ആവശ്യമായ ഗവേഷകര്‍, സൂപ്പര്‍വൈസറുകള്‍, കൊളാബറേറ്റേഴ്‌സ് എന്നിവരെയാണ് ഡിപ്പാര്‍ട്ട്‌മെന്റ് നിയമിക്കുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. 30 ദിവസം മുതല്‍ 80 ദിവസം വരെയായിരിക്കും നിയമന കാലാവധി. എമിറേറ്റ്‌സില്‍ നിന്നുള്ള ആളുകളുടെ കണക്കുകള്‍ ശേഖരിക്കല്‍ മറ്റുമാണ് ഇവരുടെ ജോലി.

സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയായവരെയാണ് നിയമിക്കുന്നത്. ഏത് രാജ്യത്തെ പൗരന്മാര്‍ക്കും ജോലിക്കായി അപേക്ഷിക്കാം. 22 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 25 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം. 20 ദിവസത്തേക്ക് പരിശീലനവും 20 ദിവസത്തേക്ക് ഫീല്‍ഡ് വര്‍ക്കുമായിരിക്കും.

ആഴ്ച്ചയില്‍ ആറു ദിവസം ഒമ്പത് മണിക്കൂര്‍ വീതം ജോലി ചെയ്യണം. കെട്ടിടങ്ങളുടെ വിവരങ്ങള്‍, വീട്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ വേണം ശേഖരിക്കാന്‍. ജോലിക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വകുപ്പുമായി ബന്ധപ്പെടാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.