സ്വന്തം ലേഖകൻ: സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണ ക്യാംപെയ്നുമായി സൗദി അറേബ്യയിലെ ബാങ്കുകൾ രംഗത്ത്. “ശ്രദ്ധിക്കുക അവരിൽ നിന്നും ജാഗ്രത പാലിക്കുക” എന്ന മുദ്രാവാക്യത്തോടെയാണ് ക്യാംപെയ്ൻ. സമൂഹത്തിൽ എറ്റവും കൂടുതൽ വഞ്ചനയ്ക്ക ഇരയാകുന്ന 3 ഗ്രൂപ്പുകളുണ്ടെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ബാങ്കിങ് മീഡിയ ആൻഡ് അവെയർനസ് കമ്മിറ്റിയാണ് ഈ ക്യാംപെയ്ന് നേതൃത്വം നൽകുന്നത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നതെന്നാണ്. കുട്ടികളും പ്രായമായവരുമടങ്ങുന്ന വിവിധ ഗ്രൂപ്പുകൾ തട്ടിപ്പിന് ഇരയാകുന്നത് പതിവാണെന്ന് കമ്മിറ്റി സെക്രട്ടറി ജനറൽ റബാ അൽ ഷംസി വ്യക്തമാക്കി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമാക്കി, സാമ്പത്തിക തട്ടിപ്പുകളുടെ വിവിധ രൂപങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപ സൈറ്റുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർ, തൊഴിൽ അന്വേഷിക്കുന്നവർ, പ്രായമായവർ തുടങ്ങിയവരാണ് സാധാരണയായി തട്ടിപ്പിന് ഇരയാകുന്നത്.
ഓഫറുകളുടെയും വെബ്‌സൈറ്റുകളുടെയും സാധുത പരിശോധിക്കുക, വ്യക്തിഗത വിവരങ്ങൾ ആരോടും പങ്കുവയ്ക്കരുത് എന്നീ കാര്യങ്ങൾ ഓർമിപ്പിക്കുന്നത് വളരെ പ്രധാനമാണ്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബോധവത്കരിക്കുന്നതും നമ്മുടെ കടമയാണ്. നിരവധി സ്ഥാപനങ്ങൾ ഈ ക്യാംപെയ്നിൽ പങ്കെടുക്കുന്നുണ്ട്.
മുൻ വർഷങ്ങളിൽ ഈ ക്യാംപെയ്ൻ വലിയ വിജയമായിരുന്നു. ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ സന്ദേശം എത്തിച്ചു. സാമ്പത്തിക തട്ടിപ്പുകളുടെ അപകടസാധ്യതകളെക്കുറിച്ച് ഉപഭോക്താക്കൾക്കും സമൂഹത്തിനും പൊതുവെയുള്ള അവബോധം നൽകുന്നതിന് നിരവധി സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ ബോധവൽക്കരണ പരിപാടി ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല