1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2012

ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂകാസിലില്‍ ക്യാന്‍സര്‍ ബാധിതനായി മരിച്ച കണ്ണൂര്‍ സ്വദേശി ജോബി ജോസെഫിന് യു.കെ മലയാളികള്‍ വ്യാഴാഴ്ച വിടയേകും; പൊതുദര്‍ശനം നടക്കുന്നത് ഇംഗ്ളീഷ് മാട്രിയെഴ്സ് ദേവാലയത്തില്‍ വൈകിട്ട് അഞ്ചു മണി മുതലാണ്‌.തുടര്‍ന്നു നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുര്‍ബ്ബാനയും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ നടക്കും.

ഇന്ന് വൈകിട്ട് ഏഴുമണിക്ക് സെന്റ്‌ റോബര്‍ട്ട്സ് ചര്‍ച്ചില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.ശനിയാഴ്ച ഉച്ചയ്ക്കുശേഷം ന}കാസില്‍ എയര്‍പോര്‍ട്ടില്‍നിന്നും ജോബിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് തീരുമാനം. കണ്ണൂരിലെ ആലക്കോട് ചക്കാലക്കല്‍ കുടുംബാംഗമായ ജോബിയുടെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. തിങ്കളാഴ്ച നാട്ടിലെ ഇടവകപ്പള്ളിയില്‍ സംസ്കാരം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ഇന്നത്തെ പ്രാര്‍ഥനകള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St. Roberts Presbytery/Cedar Rd Newcastle upon Tyne NE4 9PH

വ്യാഴാഴ്ച പൊതുദര്‍ശനം നടക്കുന്ന പള്ളിയുടെ വിലാസം

English Martyrs Church
176 Stamfordham Road
Newcastle upon Tyne
NE5 3JR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.