അക്ഷയ്കുമാറിനെ നായകനാക്കി ഷിരിഷ് കുന്ദര്‍ സംവിധാനം ചെയ്യുന്ന ‘ജോക്കര്‍’ പ്രദര്‍ശനത്തിന് തയ്യാറായി. ഫറാഖാനും അക്ഷയ്കുമാറുമാണ് ജോക്കര്‍ നിര്‍മ്മിക്കുന്നത്.
‘തീസ് മാര്‍ ഖാന്‍’ എന്ന ചിത്രത്തിന് ശേഷം ഫറാ ഖാന്‍ ക്യാമ്പിനൊപ്പമുള്ള അക്ഷയ് ചിത്രമാണ് ‘ജോക്കര്‍’. ഷാരൂഖിനെ നായകനാക്കി ഫറയുടെ ഭര്‍ത്താവ് കൂടിയായ ഷിരിഷ് കുന്ദര്‍ ആലോചിച്ച ചിത്രമാണ് അക്ഷയ്കുമാറിനെ നായകനാക്കി പിന്നീട് ചിത്രീകരിച്ചത്.
സോനാക്ഷി സിന്‍ഹ നായികയാകുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തിലാണ് കഥ പറയുന്നത്. നായികയായ രണ്ട് സിനിമകളും നൂറ് കോടി ക്‌ളബിലെത്തിയതിന്റെ സന്തോഷം ആവര്‍ത്തിക്കാനാണ് സോനാക്ഷിയും കാത്തിരിക്കുന്നത്.
അക്ഷയ് കുമാറിന്റെ ഹരി ഓം പ്രൊഡക്ഷന്‍സും ഫറയുടെ ത്രീസ് കമ്പനിയും യുടിവി മോഷന്‍ പിക്‌ചേഴ്‌സുമായി കൈകോര്‍ത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രാംഗദാ സിംഗ് ഒരു ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഫറാ ഖാന്‍ അതിഥിതാരമാണ്. ഷിരിഷ് കുന്ദര്‍ തന്നെയാണ് ജോക്കറിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
ബോളിവുഡിലെ മാസ് ഹീറോ ഇമേജിലേക്ക് തിരിച്ചെത്തിയ അക്ഷയ്കുമാറിന് റൗഡി റാത്തോറിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ മറികടക്കുക എന്ന ലക്ഷ്യമാണ് ജോക്കറിനൊപ്പം ഉള്ളത്.
ആഘോഷസിനിമകളുടെ ചേരുവകളെല്ലാം ഉള്‍പ്പെടുത്തിയ ഫാമിലി എന്റര്‍ടെയിനര്‍ ആയാണ് ജോക്കറിനെ ഫറാ-ഷിരിഷ് ടീം വിശേഷിപ്പിക്കുന്നത്. നാല്‍പ്പത് കോടി മുതല്‍മുടക്കിലൊരുക്കിയ ചിത്രം അടുത്തമാസം 31 നാണ് തിയറ്ററുകളിലെത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല