പൗരന്മാരുടെ തുല്യ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന രാജ്യമാണ് അയര്‍ലണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍. സ്വവര്‍ഗ വിവാഹത്തിനായി അയര്‍ലണ്ട് റഫറണ്ടം വിജയിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ജോ ബിഡന്റെ പ്രസ്താവന വന്നിരിക്കുന്നത്.
1.2 മില്യണ്‍ ഐറിഷ് വോട്ടര്‍മാര്‍ കുടുംബത്തിനും സ്‌നേഹത്തിനുമായി ധീരമായ നിലപാട് കൈക്കൊണ്ടെന്ന് ജോ ബിഡന്‍ അഭിപ്രായപ്പെട്ടു. എല്ലാ ആളുകള്‍ക്കും ബഹുമാനവും അവകാശവുമുണ്ടെന്ന അടിസ്ഥാനപരമായ സത്യം അവര്‍ തിരിച്ചറിഞ്ഞു. ഒരാളുടെ സ്വത്വത്തിന്റെ പേരില്‍ അയാളെ ക്രൂശിക്കുന്നതിനും അകറ്റി നിര്‍ത്തുന്നതിനും യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ലെന്നും ജോ ബിഡന്‍ അഭിപ്രായപ്പെട്ടു.
മൂന്നാം ലിംഗ കമ്മ്യൂണിറ്റിയെ കൂട്ടത്തോടെ എതിര്‍ക്കുന്ന ഒരു രാജ്യമെന്നതില്‍നിന്ന് 22 വര്‍ഷം കൊണ്ട് അയര്‍ലണ്ടിനുണ്ടായ നേട്ടത്തെ ജോ ബിഡന്‍ പ്രശംസിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അമേരിക്കയില്‍ 27 സ്റ്റേറ്റുകള്‍ മാര്യേജ് ഇക്വാളിറ്റിയെ സ്വാഗതം ചെയ്‌തെന്നും, ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നും ജോ ബിഡന്‍ പറഞ്ഞു. അഡ്വക്കേറ്റ്, ദ് വാഷിംഗ്ടണ്‍ ബ്ലെയിഡ്, ഐറിഷ് സെന്‍ട്രല്‍ എന്നീ മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് ജോ ബീഡന്‍ അയര്‍ലണ്ടിനെയും അവരുടെ തെരഞ്ഞെടുപ്പ് വിജയത്തെയും പ്രശംസിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല