ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഏകദിന നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നിലവിലെ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ വന്‍പരാജയമാണെന്ന് ലോകകപ്പ് ടൂര്‍ണമെന്റില്‍ ബോധ്യപ്പെട്ടിരുന്നു. പിന്നാലെ നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജോസ് ബട്ട്‌ലറും മികച്ച പ്രകടനമല്ല ഇപ്പോള്‍ കാഴ്ച്ച വെയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് നായക സ്ഥാനത്തേക്ക് ഏറ്റവും നല്ല ക്യാന്‍ഡിഡേറ്റ് ജോ റൂട്ടാണെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
അതേസമയം അടുത്ത ആഴ്ച്ച അയര്‍ലണ്ടുമായി നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് ജെയിംസ് ടെയിലറായിരിക്കും. ജോ റൂട്ട് ഉള്‍പ്പെടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരം കളിച്ച ഒട്ടുമിക്ക കളിക്കാര്‍ക്കും ബോര്‍ഡ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ സണ്‍ റൈസേസ് ഹൈദരാബാദിനൊപ്പം കളിക്കുന്ന ഇയോന്‍ മോര്‍ഗന് ഐപിഎല്ലില്‍ തുടരാനും ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ടീമിന് കാര്യമായ സംഭാവന ചെയ്യാന്‍ മോര്‍ഗന് സാധിക്കുന്നില്ല. രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ഒരു റണ്ണും മറ്റൊന്നില്‍ 27 റണ്‍സും മാത്രമെ സ്‌കോര്‍ ചെയ്യാന്‍ മോര്‍ഗന് സാധിച്ചുള്ളു. റണ്‍ നേടുന്നതിനായി കഷ്ടപ്പെടുന്ന ഒരു താരത്തെ ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായി വെച്ചുകൊണ്ടിരിക്കാന്‍ സാധിക്കില്ലെന്നാണ് ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ ജോ റൂട്ടിനെ നായകനാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നായകനായി കഴിഞ്ഞാല്‍ 2019ല്‍ നടക്കുന്ന ലോകകപ്പ് മത്സരം വരെ നായകന്‍ ജോ റൂട്ടായിരിക്കും. മോര്‍ഗന് നേടി കൊടുക്കാന്‍ സാധിക്കാത്ത ലോകകപ്പ് റൂട്ടിലൂടെ ഇംഗ്ലീഷ് മണ്ണില്‍ എത്തിക്കാമെന്നാണ് ബോര്‍ഡ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല