അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ഭരണകാലത്തും പിന്നീട് ഹിറ്റ്ലറെ വാഴ്ത്തിപ്പാടിയ ലോകപ്രശസ്തനായ ഓപ്പറ കായകന്‍ ജോഹാനസ് ഹീസ്റേഴ് അന്തരിച്ചു. നൂറ്റിയെട്ടു വയസായിരുന്നു. ജര്‍മനിയിലെ ബവേറിയില്‍ സ്റാണ്‍ബെര്‍ഗ് ക്ളിനിക്കില്‍ ഡിസംബര്‍ 24 നായിരുന്നു അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ ഏജന്‍സി വക്താവ് റോസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ക്ളിനിക്കിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ അഡ്മിറ്റായിരുന്നു.
1903 ല്‍ നെതര്‍ലണ്ടില്‍ ജനിച്ച ഇദ്ദേഹം നാസി തത്പരനായി ജര്‍മനിയിലേയ്ക്ക് കുടിയേറുകയായിരുന്നു. ഒട്ടനവധി സിനിമകളിലും ഓപ്പറെ നാടകങ്ങളിലും നിരവധി റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്രന്‍സാ ലെഹാര്‍ എന്ന ഓപ്പറെയില്‍ മുഖ്യകാഥാപാത്രമായി മെറി വിഡോവിന്റെ വേഷം 1600 തവണ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ക്കുശേഷം 2008ല്‍ സ്വന്തം ജന്മദേശത്ത് നടത്തിയ സംഗീത പരിപാടിയില്‍ ഹിറ്റ്ലറെ പ്രതിപാദിക്കുന്ന ഗാനം ആലപിച്ചതിന് ഏറെ പ്രതിഷേധം നേരിട്ടിരുന്നു. എന്നാല്‍ 1963 ല്‍ ഇതേ സ്ഥലത്ത് ഇദ്ദേഹം പാടിയപ്പോള്‍ പ്രേക്ഷകര്‍ ഇദ്ദേഹത്തിന്റെ സ്റേജിലേയ്ക്ക് ഇരച്ചുകയറി ഹിറ്റ്ലര്‍ സല്യൂട്ട് നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല