പ്രശസ്ത ബോളിവുഡ് നടന് ജോണ്‍ എബ്രഹാം ബീജദാനത്തിനൊരുങ്ങുന്നു. ബീജദാനം വിഷയമാക്കിയുള്ള വിക്കി ഡോണര്‍ എന്ന സിനിമയുടെ പ്രചാരണത്തിനിടെയാണ് ജോണ്‍ ഇക്കാര്യം അറിയിച്ചത്. ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് വിക്കി ഡോണര്‍.
ബീജദാനത്തെക്കുറിച്ച് ജോണ്‍ പറയുന്നത് കേള്‍ക്കൂ – “ഞാന്‍ പൂര്‍ണ്ണമായും ബീജദാനത്തില്‍ വിശ്വസിക്കുന്നു. ആളുകളില്‍ ഇതേക്കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ട്. എന്റെ സിനിമ വിക്കി ഡോണര്‍ ബീജദാനം ആസ്പദമാക്കിയുള്ളതാണ്. ധാരാളം വ്യവസായികളും പൊലീസ് ഓഫീസര്‍മാരും പട്ടാളക്കാരുമെല്ലാം ബീജദാനം ചെയ്യുന്നു. ഇവിടെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ 50 ശതമാനത്തോളമുണ്ട്. ഞാന്‍ തീര്‍ച്ചയായും ബീജദാനം ചെയ്യും.”
പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരിക്കുന്ന വിക്കി ഡോണറില്‍ ഒരു ഗാനരംഗത്തില്‍ ജോണ്‍ എബ്രഹാം പ്രത്യക്ഷപ്പെടുന്നുണ്ട്. ബീജദാനം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ലോഹിതദാസ് മലയാളത്തില്‍ ‘ദശരഥം’ എന്ന ചിത്രം എഴുതിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പക്ഷേ അങ്ങനെയൊരു സബ്ജക്ട് ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് കഴിയുമായിരുന്നില്ല. ഫലമോ? ദശരഥം ബോക്സോഫീസില്‍ പരാജയപ്പെട്ടു, എന്നാല്‍ മോഹന്‍ലാലിന്റെയും സിബി മലയിലിന്റെയും ലോഹിതദാസിന്റെയും ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് ദശരഥം വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല