1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

കെറ്ററിങ്ങ് : തിരുവചനത്തിലൂന്നിയ വിശ്വാസത്തില്‍ അസാധ്യമായതൊന്നുമില്ല എന്ന് പ്രശസ്ത തിരുവചന ശുശ്രുക്ഷകനും, പ്രമുഖ വാഗ്മിയുമായ ഡോ ജോണ്‍ ദാസ് . കെറ്ററിങ്ങില്‍ നടത്തുന്ന ത്രിദിന പരിശുദ്ധാല്മ്മ അഭിഷേക ധ്യാനത്തിന്റെ പ്രഥമ ദിന വചന പ്രഘോഷണം നടത്തുകയായിരുന്നു ഡോ ജോണ്‍ . യേശു ചെയ്ത അത്ഭുതങ്ങള്‍ എല്ലാം പിതാവായ ദൈവത്തില്‍ പൂര്‍ണ്ണമായി അര്‍പ്പിച്ചാണ് പ്രവര്‍ത്തിച്ചത്. തികഞ്ഞ വിശ്വാശത്തോടെ ദൈവത്തിനു സമര്‍പ്പിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും.

ധ്യാനം ഇന്നും നാളെയും തുടരും. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനക്കും. കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിന്നും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ ത്രിദിന വചന ശുശ്രൂഷയില്‍ ആധ്യാന്ത്യം പങ്കുചേര്‍ന്ന് ഈശ്വരനെ അടുത്തറിയുന്നതിനും ദൈവീക കൃപയും നവീകരണവും സാന്ത്വനവും നേടുന്നതിനും ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളി കമ്മറ്റി അറിയിക്കുന്നു.

റോമി തോമസ്‌ 07737352292 ബിനോയ്‌ കഞ്ഞൂക്കാരന്‍ 07877644760 സോബിന്‍ ജോണ് 07737246150 . രാവിലെ 9 .30 മുതല്‍ വൈകുന്നേരം 4 .30 വരെ ആയിരിക്കും ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ‍ സെന്റ്‌ എഡ്വാര്‍ഡ്‌ കാത്തലിക് പള്ളിയില്‍ വെച്ചും (NN157QQ ) നാളെ ( 26 നു ) കെറ്ററിന്ഗ് ജെനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളിലും ( NN168UZ) വെച്ചായിരിക്കും ധ്യാനം നടത്തപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.