സ്വന്തം ലേഖകന്‍: ജോണ്‍ മാഷിന് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് പിറന്ന മണ്ണില്‍ അന്ത്യവിശ്രമം, മനസുകൊണ്ട് സ്‌നേഹത്തിന്റെ ഒരു പിടി മണ്ണുമായി യുകെ മലയാളികള്‍. കഴിഞ്ഞ ഒമ്പതാം തിയതി ബുധനഴാഴ്ച ലിവര്‍പൂള്‍ സെയിന്റ് ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ് (ജോണ്‍ മാഷ്) ന്റെ ഭൗതിക ശരീരം ഇന്ന് രണ്ടു മണിക്ക് അദ്ദേഹത്തിന്റെ ജന്മദേശമായ കുറുപ്പന്‍ തറയിലെ കഞ്ഞിരത്താനം സെയിന്റ് ജോണ്‍സ് പള്ളിയില്‍ സംസ്‌കരിക്കും.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാഞ്ചെസ്റ്ററില്‍ നിന്നും എമിരേറ്റ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് അയച്ചിരുന്നു. ജോണ്‍ മാഷിന്റെ ഭാര്യ സെലിനും മക്കളും വ്യാഴാഴ്ച ലിവര്‍പൂളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. യുകെ ലിവര്‍പൂള്‍ മലയാളി സമൂഹം കഴിഞ്ഞ ബുധനാഴ്ച ജോണ്‍ മാഷിന് അദേഹം താമസിച്ചിരുന്ന സെയിന്റ് ഹെലെന്‍സിലെ പള്ളിയില്‍ വച്ച് കണ്ണിരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കിയാണ് നാട്ടിലേക്കു യാത്രയാക്കിയത്.
യുകെയുടെ എല്ലാ ഭാഗത്തുനിന്നും എത്തിയ ഒരു വലിയ പുരുഷാരം മാഷിന്റെ വീട്ടിലും പൊതു ദര്‍ശനത്തിനു വച്ച സെയിന്റ് ഹെലെന്‍സിലെ പള്ളിയിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നു.
.
ലിവര്‍പൂള്‍ മലയാളി സംഘടനകളായ LIMA, LIMCA ACAL എന്നിവയും UUKMA, കേരള വോളിബോള്‍ അസോസിയേഷന്‍, OICC UK, ഇടുക്കി ചാരിറ്റി ഗ്രൂപ്പ്, LKCf തുടങ്ങിയ സംഘടനകളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖവ്യക്തികളും ജോണ്‍ മാഷിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല